തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4351 പേർക്ക് കോവിഡ്. 4081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 351 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും141 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇന്ന് 10 മരണങ്ങളും കോവിഡ് മൂ ലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 489 ആയി.
നിലവിൽ 34,314 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്ന് 2737 പേർക്ക് രോഗ വിമുക്തിയുണ്ടായി. 87,345 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,730 സാമ്പിളുകളാണ് പരിശോധിച്ചത്. 3081 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം 16, തിരുവനന്തപുരം 15, കാസര്‍ഗോഡ് 12, തൃശൂര്‍, കണ്ണൂര്‍ 8 വീതം, കൊല്ലം, പാലക്കാട്, മലപ്പുറം 3, ആലപ്പുഴ 2, പത്തനംതിട്ട, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
പോസിറ്റീവ് കേസുകൾ ജില്ല തിരിച്ച്
തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് 107, ഇടുക്കി 104
സമ്പര്‍ക്ക രോഗികൾ ജില്ല തിരിച്ച്
തിരുവനന്തപുരം 804, കോഴിക്കോട് 536, എറണാകുളം 358, ആലപ്പുഴ 349, മലപ്പുറം 335, തൃശൂര്‍ 285, കാസര്‍ഗോഡ് 278, കണ്ണൂര്‍ 232, പാലക്കാട് 211, കൊല്ലം 210, കോട്ടയം 198, പത്തനംതിട്ട 107, വയനാട് 99, ഇടുക്കി 79