വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലെ വർധനവ് തുടരുന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,40,660 ആയി. രോഗബാധിതരുടെ എണ്ണം 1,17,39,169 ആയി. 66,41,866 പേർക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ ഒൗദ്യോഗിക കണക്കുകൾ പ്രകാരമാണിത്.
അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് കോവിഡ് രോഗികളുടെ എണ്ണം ആശങ്ക ഉയർത്തി വർധിക്കുന്നത്. റഷ്യയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തിയ ഇന്ത്യയിൽ അതിവേഗമാണ് കോവിഡ് പടരുന്നത്. ഇന്ത്യയിൽ 7,20,346 പേർക്ക് വൈറസ് സ്ഥിരീകരിച്ചപ്പോൾ റഷ്യയിൽ 6,87,862 പേർക്കാണ് രോഗം ബാധിച്ചത്.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകൾ ഇനി പറയും വിധമാണ്. അമേരിക്ക- 30,40,833, ബ്രസീൽ- 16,26,071, ഇന്ത്യ- 7,20,346, റഷ്യ- 6,87,862, പെറു- 3,05,703, സ്പെയിൻ- 2,98,869, ചിലി- 2,98,557, ബ്രിട്ടൻ- 2,85,768, മെക്സിക്കോ- 2,61,750, ഇറാൻ- 2,43,051.
മേൽപറഞ്ഞ രാജ്യങ്ങളിൽ വൈറസ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവർ അമേരിക്ക- 1,32,979, ബ്രസീൽ- 65,556, ഇന്ത്യ- 20,174, റഷ്യ- 10,296, പെറു- 10,772, സ്പെയിൻ- 28,388, ചിലി- 6,384, ബ്രിട്ടൻ- 44,236, മെക്സിക്കോ- 31,119, ഇറാൻ- 11,731.