ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണവും ദിനംപ്രതി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,956 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 10,03,832 ആയി. ഇതിൽ 3,42,473പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരിൽ 6,35,757 പേർക്ക് രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ രാജ്യത്ത് 687 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. ഇതോടെ രാജ്യത്ത് കോവിഡ് മരണം 25,602 ആയി ഉയർന്നു. രാജ്യത്ത് മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന സംസ്ഥനങ്ങളുടെ വിവരം ചുവടെ:-
മഹാരാഷ്ട്ര:- കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,84,281. മരണം 11,194. നിലവിൽ ചികിത്സയിൽ കഴിയുന്നവർ 1,14,947 പേർ.
ഡൽഹി:- കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,18,645. മരണം 3,545. നിലവിൽ ചികിത്സയിൽ കഴിയുന്നവർ 17,407 പേർ.
തമിഴ്നാട്:- കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,56,369. മരണം 2,236. നിലവിൽ ചികിത്സയിൽ കഴിയുന്നവർ 46,717 പേർ.
ഗുജറാത്ത്:- കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 45,481. മരണം 2,089. നിലവിൽ ചികിത്സയിൽ കഴിയുന്നവർ 11,289 പേർ.
ഉത്തർപ്രദേശ്:- കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 43,441. മരണം 1,046. നിലവിൽ ചികിത്സയിൽ കഴിയുന്നവർ 15,720 പേർ.