വാഷിംഗ്ടണ്‍: ഡിസി ലോകത്തെ കോവിഡ് മരണങ്ങൾ 10 ലക്ഷവും പിന്നിട്ട് കുതിക്കുന്നുവെന്ന് റിപ്പോർട്ട്. ആഗോള തലത്തിൽ ഇതുവരെ 1,006,090 പേരുടെ ജീവനാണ് കോവിഡ് ബാധിച്ച് നഷ്ടപ്പെട്ടത്.
ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോ മീറ്ററും പുറത്ത് വിടുന്ന കണക്കുകൾ പ്രകാരമാണിത്.
ആഗോള തലത്തിൽ ഇതുവരെ 33,542,653 പേർക്കാണ് കോവിഡ് ബാധിച്ചതെന്നാണ് വിവരം. 24,871,789 പേർ രോഗമുക്തി നേടുകയും ചെയ്തു.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, കൊളംബിയ, പെറു, സ്പെയിൻ, മെക്സിക്കോ, അർജൻറീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് കോവിഡ് കണക്കുകളിൽ ആദ്യ പത്തിലുള്ളത്.
പുതിയതായി 229,486 രോഗബാധിതരായപ്പോൾ 3,798 പേരാണ് 24 മണിക്കൂറിനിടെ മരണമടഞ്ഞത്.
അമേരിക്ക-7,361,387, ഇന്ത്യ-6,143,019, ബ്രസീൽ-4,748,327, റഷ്യ-1,159,573, കൊളംബിയ-818,203, പെറു-808,714, സ്പെയിൻ-748,266, മെക്്സിക്കോ-730,317, അർജൻറീന-723,132, ദക്ഷിണാഫ്രിക്ക-671,669 എന്നിങ്ങനെയാണ് ആദ്യ പത്തിലുള്ള രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം.
ഈ രാജ്യങ്ങളിൽ മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ്. അമേരിക്ക-209,777, ഇന്ത്യ-96,351, ബ്രസീൽ-142,161, റഷ്യ-20,385, കൊളംബിയ-25,641, പെറു-32,324, സ്പെയിൻ-31,411, മെക്സിക്കോ-76,430, അർജൻറീന-16,113, ദക്ഷിണാഫ്രിക്ക-16,586.
7,664,774 പേരാണ് രോഗം ബാധിച്ച് ഇനി ചികിത്സയിലുള്ളത്. ഇതിൽ 65,403 പേരുടെ നില അതീവ ഗുരുതരമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷവും പിന്നിട്ട് കുതിക്കുന്നു
ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം പിന്നിട്ട് കുതിക്കുന്നു. രാജ്യത്ത് ഇതുവരെ 6,143,019 പേർക്ക് കോവിഡ് ബാധിച്ചുവെന്നാണ് റിപ്പോർട്ട്. 96,351 പേർ രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങി.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, പശ്ചിമബംഗാൾ, ഒഡീഷ, തെലങ്കാന, ബിഹാർ എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് വ്യാപന കണക്കിൽ ആദ്യ പത്തിലുള്ള സംസ്്ഥാനങ്ങൾ. കേരളം 11-ാം സ്ഥാനത്താണ്.
രാജ്യത്ത് ഇനി 948,095 പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ഗുരുതരമാണ്. രാജ്യത്തെ കോവിഡ് ബാധിതരിൽ 5,098,573 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.