വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം അതിവേഗത്തിൽ വർധിക്കുന്നതിന്റെ ആശങ്കകൾക്കിടയിലും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർധന ചിലപ്രതീക്ഷകളും നൽകുന്നു.
നിലവിൽ 59,38,954 പേരാണ് കോവിഡിൽ നിന്ന് രോഗമുക്തി നേടിയിട്ടുള്ളത്. ബുധനാഴ്ച ഇത് 57,83,996 ആയിരുന്നു. 24 മണിക്കൂറിനിടെ ആഗോള വ്യാപകമായി 1,54,958 പേർക്കാണ് രോഗമുക്തി നേടാനായത്.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,08,02,849 ആയി. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,18,921 ആയി. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ ഒൗദ്യോഗിക കണക്കുകൾ പ്രകാരമാണിത്.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകൾ ഇനി പറയും വിധമാണ്. അമേരിക്ക- 27,79,953, ബ്രസീൽ- 14,53,369, റഷ്യ- 6,54,405, ഇന്ത്യ-6,05,220, ബ്രിട്ടൻ- 3,13,483, സ്പെയിൻ- 2,96,739, പെറു- 2,88,477, ചിലി- 2,82,043, ഇറ്റലി- 2,40,760, മെക്സിക്കോ- 2,31,770.
മേൽപറഞ്ഞ രാജ്യങ്ങളിൽ വൈറസ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവർ:- അമേരിക്ക- 1,30,798, ബ്രസീൽ- 60,713, റഷ്യ- 9,536, ഇന്ത്യ-17,848, ബ്രിട്ടൻ- 43,906, സ്പെയിൻ- 28,363, പെറു- 9,860, ചിലി- 5,753, ഇറ്റലി- 34,788, മെക്സിക്കോ- 28,510.
ഇതിനു പുറമേ, ഇറാനിലും പാക്കിസ്ഥാനിലും തുർക്കിയിലും കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. ഇറാനിൽ 2,30,211 പേർക്കും, പാക്കിസ്ഥാനിൽ 2,13,470 പേർക്കും തുർക്കിയിൽ 2,01,098 പേർക്കുമാണ് കോവിഡ് ബാധിച്ചിട്ടുള്ളത്.
മേൽപറഞ്ഞ രാജ്യങ്ങൾക്ക് പുറമേ ഒരു ലക്ഷത്തിനു മുകളിൽ കോവിഡ് ബാധിതരുള്ള രാജ്യങ്ങൾ ഏഴാണ്്. അവ ഇനിപറയും വിധമാണ് ജർമനി, സൗദി അറേബ്യ, ഫ്രാൻസ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, കാനഡ,കൊളംബിയ. ഖത്തറിലും കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്.
വാക്സിൻ പരീക്ഷണങ്ങളിൽ ശുഭ സൂചന നൽകി മരുന്ന് കന്പനികൾ
വാഷിംഡ്ടണ് ഡിസി: കോവിഡ് വൈറസിനെതിരായ വാക്സിൻ പരീക്ഷണങ്ങളിൽ ചിലത് ശുഭ സൂചന നൽകുന്നു. വാക്സിൻ ഗവേഷണ രംഗത്തുള്ള മരുന്ന് കന്പനി ഫൈസറും ജർമൻ പങ്കാളിയായ ബയോ എൻ ടെക്കും നടത്തിയ നാല് പരീക്ഷണങ്ങളിൽ ആദ്യത്തേത് മികച്ച ഫലങ്ങൾ നല്‍കിയതായി കന്പനി അധികൃതർ അറിയിച്ചു.
ചില പ്രത്യേക ഡോസുകൾ നൽകിയപ്പോൾ മികച്ച രോഗപ്രതിരോധ ഫലങ്ങളാണ് കാണിച്ചതെന്ന് പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നു. പരീക്ഷണം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
നിലവിൽ ആഗോള വ്യാപകമായി 15ഓളം കോവിഡ് വാക്സിൻ പരീക്ഷണങ്ങളാണ് നടക്കുന്നത്. ഇതിൽ പല പരീക്ഷണങ്ങളും ശുഭസൂചകമായാണ് മുന്നേറുന്നതാണ് പ്രതീക്ഷ.