അഞ്ചല്‍: കോവിഡ് വാക്സിന് എടുത്തതിനെ തുടര്‍ന്ന് ജീവിതം തന്നെ വഴിമുട്ടിയതായി വീട്ടമ്മയുടെ പരാതി.
അഞ്ചല്‍ പനയഞ്ചേരിയില്‍ കോടിയാട്ട് താഴേതില്‍ നസീമയാണ് അധികാരികള്‍ക്കും ആരോഗ്യവകുപ്പ് അധികൃതര്‍ക്കും എതിരെ രംഗത്തെത്തിയിരിക്കുന്നത്.
2021 ഡിസംബര്‍ 14 ന് അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയാണ് നസീമ രണ്ടാം ഡോസ് കോവിഡ് വാക്സിന് സ്വീകരിക്കുന്നത്.
അവിടെ നിന്നും വീട്ടില്‍ എത്തിയപ്പോള്‍ മുതല്‍ ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടുതുടങ്ങി.
ഇടതുവശത്ത് സ്വാധീനം കുറയുകയും ഇടതു കണ്ണിന്റെ കാഴ്ച്ചയ്ക്ക് സമരായി തകരാര്‍ സംഭവിക്കുകയും ചെയ്തു.
കോവിഡ് വാക്സിന് എടുത്തതിനു ശേഷമാണ് തനിക്ക് ഇങ്ങനെ സംഭവിച്ചതെന്ന് ചൂണ്ടികാട്ടി നസീമ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്കി.
വാക്സിന് എടുക്കുന്നതിന് മുമ്പ് കാര്യമായ അസുഖങ്ങള്‍ ഒന്നുമില്ലാതിരുന്ന നസീമയുടെ ജീവിതം തന്നെ ഇപ്പോള്‍ വഴിമുട്ടിയിരിക്കുകയാണ്.
അഞ്ചല്‍ വെസ്റ്റ് സ്കൂളിനു സമീപം ഹോട്ടല്‍ നടത്തിയാണ് ഇവര്‍ ഉപജീവനം നടത്തി വന്നിരുന്നത്.
കൈയ്ക്ക് സ്വാധീനം കുറയുകയും കണ്ണിന്റെ കാഴ്ച നഷ്ട്ടമാവുകയും ചെയ്തതോടെ ഇവരുടെ ജീവിതം ഇരുള് മൂടുകയാണ്.
മുഖ്യമന്ത്രി, ജില്ല കളക്ടര്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍, ഗ്രാമപഞ്ചായത്ത് തുടങ്ങി വിവിധ വകുപ്പുകള്‍ക്ക് തന്റെ ദുരിത ജീവിതം ചൂണ്ടിക്കാട്ടി പരാതി നല്‍കിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.
ആകെ ലഭിച്ചത് എംഎല്‍എയുടെ ഇടപെടീലിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സ സഹായമായി രണ്ടായിരം രൂപ മാത്രം.
എന്നാല്‍ താന്‍ കൊടുത്ത പരാതികളില്‍ അന്വേഷണമോ നടപടിയോ ഒന്നും ഉണ്ടായിട്ടില്ല.
ആരെയും കുറ്റപ്പെടുത്താന്‍ നസീമ ഒരുക്കമല്ല. പക്ഷെ തന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണക്കാര്‍ ആരാണെന്ന് കണ്ടെത്തുകയും തുടര്‍ ജീവിതത്തിനും ചികിത്സയ്ക്കും വേണ്ട സഹായം ലഭ്യമാക്കുകയും വേണമെന്ന് ഇവര്‍ പറയുന്നു.
കളക്ടറേറ്റു മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടും നടപടി ഇല്ലാതായതോടെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ് ഈ നിര്‍ധന വീട്ടമ്മ.