കുവൈറ്റ് സിറ്റി : കോവിഡ് വാക്സിൻ സ്വീകരിച്ചശേഷം കോവിഡ് ബാധിച്ചവരിൽ ഏഴ് ശതമാനം പേർക്ക് മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ള ചികിത്സ ആവശ്യമായി വന്നതെന്ന് ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു.
വാക്സിനേഷൻ നടത്തിയവരിൽ 93 ശതമാനത്തിലധികം രോഗികളും ആശുപത്രികളിലും ഐസിയുവുകളിലും പ്രവേശിച്ചിട്ടില്ലെന്ന് ആരോഗ്യ പ്രവർത്തകർ നടത്തിയ പഠനത്തിൽ വ്യക്തമായി.
കോവിഡ് വാക്സിനേഷൻ 100 ശതമാനം പ്രതിരോധശേഷി നൽകുന്നില്ലെങ്കിലും പൂർണമായ വാക്സിനേഷനുശേഷവും ഗുരുതരമായ രോഗപ്രകടനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നുതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.
വാക്സിനേഷൻ നടത്തിയവരിൽ 97.38 ശതമാനം പേരും അണുബാധയിൽ നിന്ന് സംരക്ഷിക്കപ്പെട്ടതായും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നവരുടെ നിരക്ക് ഏഴു ശതമാനം മാത്രമാണെന്നും പഠനഫലങ്ങൾ കാണിക്കുന്നുവെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
ബ്രേക്ക് ത്രൂ അണുബാധ ചെറിയ ശതമാനത്തിൽ മാത്രമേ സംഭവിക്കുന്നുള്ളൂവെന്നും ഇവ പ്രാഥമികമായ കഠിനമായ രോഗത്തിലേക്ക് നയിക്കാത്ത ചെറിയ അണുബാധകളാണെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കി.