ദിസ്പുർ: കോവിഡ് പ്രതിസന്ധിയെ തുടർന്ന് മുഴുപട്ടിണിയായതിനാൽ 15 ദിവസം പ്രായമായ കുഞ്ഞിനെ വില്ക്കാന് ശ്രമിച്ച പിതാവിനെ പോലീസ് പിടികൂടി. ആസാമിലാണ് സംഭവം.
45,000 രൂപയ്ക്കാണ് അദ്ദേഹം കുഞ്ഞിനെ വില്ക്കാന് ശ്രമിച്ചത്. കൊക്രാജര്‍ ജില്ലയില്‍ താമസിക്കുന്ന ദീപക് ബ്രഹ്മ എന്നയാളാണ് കുട്ടിയെ വില്ക്കാന് ശ്രമിച്ചത്.
ഗുജറാത്തില്‍ ജോലി ചെയ്തിരുന്ന ദീപക് ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങിയിരുന്നു. ഈ സമയത്താണ് കുട്ടി ജനിച്ചത്. ജോലിയില്ലാതെ മുഴു പട്ടിണിയായതോടെയാണ് അദ്ദേഹം കുഞ്ഞിനെ വില്ക്കാന് ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു.
ജൂലൈ രണ്ടിനാണ് ദീപക് രണ്ടു സ്ത്രീകള്‍ക്ക് കുഞ്ഞിനെ വിറ്റത്. സംഭവം അറിഞ്ഞ ദീപകിന്റെ ഭാര്യയും ഗ്രാമവാസികളും പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെയും രണ്ട് സ്ത്രീകളെയും പോലീസ് പിടികൂടി. മൂന്നു പേര്‍ക്കുമെതിരെ മനുഷ്യക്കടത്തിന് കേസെടുത്തു. കുട്ടികളില്ലാത്തതിനാലാണ് തങ്ങള്‍ കുഞ്ഞിനെ വാങ്ങിയതെന്ന് അവര്‍ വെളിപ്പെടുത്തി.