തിരുവനന്തപുരം: ഗര്‍ഭകാലത്ത് കോവിഡ് ബാധിച്ചാല്‍ കുഞ്ഞ് വളര്‍ച്ചയെത്തും മുമ്പേ പ്രസവസാധ്യതയുണ്ടെന്നും അതിനാൽ ഗര്‍ഭിണികള്‍ വാക്സീനെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സീന് നല്കാന് അനുമതിയുണ്ട്. ഗര്‍ഭകാലത്ത് കോവിഡ് ബാധിച്ചാല്‍ കുഞ്ഞിന് പൂര്‍ണ വളര്‍ച്ചയെത്തും മുന്‍പ് പ്രസവം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
ഗര്‍ഭിണികള്‍ കോവിഡ് ബാധിതരായാല്‍ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ നല്‍കേണ്ടി വരും. വാക്സിന് നല്‍കുന്നതിന് അനുമതി ലഭിച്ച സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ വാക്സിന് എടുക്കാന്‍ തയാറാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.