ന്യൂഡൽഹി: കോവിഡ് ചികിത്സയ്ക്ക് ഐവർമെക്ടിൻ, ഡോക്സിസൈക്ലിൻ എന്നിവ ഉപയോഗിക്കുന്നത് വിലക്കി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാർഗനിർദേശം.
കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് പുതുക്കിയ മാർഗനിർദേശം പുറത്തിറക്കിയത്.
അതേസമയം പനിക്ക് ഉപയോഗിക്കുന്ന ആന്റിപൈറെറ്റിക് മരുന്നുകളും ചുമയ്ക്ക് ഉപയോഗിക്കുന്ന ആന്റിട്യൂസീവ് മരുന്നുകളും തുടരാം.
ഐവർമെക്ടിൻ, ഡോക്സിസൈക്ലിൻ എന്നിവയ്ക്ക് പുറമേ ഹൈഡ്രോക്സിക്ലോറോക്വീൻ, സിങ്ക് ഉൾപ്പെടെയുള്ള മൾട്ടിവൈറ്റമിനുകൾ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കേണ്ടതില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു.