ന്യൂഡൽഹി: രാജ്യത്ത് വിതരണം ചെയ്യുന്ന രണ്ടു കോവിഡ് വാക്സിനുകളിൽ മെച്ചപ്പെട്ട ഫലം തരുന്നത് കോവിഷീൽഡ് ആണെന്നു റിപ്പോർട്ട്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിൻ എടുത്തവരേക്കാൾ കൂടുതൽ ആന്റിബോഡി കോവിഷീൽഡ് വാക്സിൽ എടുത്തവരിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെ ന്നാണ് പഠനങ്ങളിൽ വ്യക്തമായത്.
കൊറോണ വൈറസ് വാക്സിൻ ഇൻഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് ഈ റിപ്പോർട്ട്.
രണ്ടു ഡോസ് വാക്സിൻ എടുത്തവരും മുൻപ് കോവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവർത്തകരിലാണ് പഠനം നടത്തിയത്.
കോവിഷീൽഡ് സ്വീകരിച്ചവരിൽ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിന് ശേഷം കോവാക്സിനുമായി താരതമ്യപ്പെടുത്തുന്പോൾ വളരെ കൂടുതലാണെന്നും പഠനം പറയുന്നു.
പഠനം പൂർണമായും അവലോകനം ചെയ്യാത്തതിനാൽ ക്ലിനിക്കൽ പ്രാക്ടീസിനായി ഈ പഠനം ഉപയോഗിക്കരുതെന്നും കോവാറ്റ് വ്യക്തമാക്കുന്നു.