ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിച്ചതോടെ സംസ്ഥാന തലസ്ഥാനമായ ഓസ്റ്റിൻ സിറ്റിയിൽ ഇനി അവശേഷിക്കുന്നത് ആറ് ഐസിയു കിടക്കകൾ മാത്രം.
2.4 മില്യൻ ജനസംഖ്യയുള്ള ഓസ്റ്റിനിൽ 313 വെന്റിലേറ്ററുകളും അവശേഷിക്കുന്നുവെന്ന് സ്റ്റേറ്റ് ഹെൽത്ത് പുറത്തുവിട്ട സ്ഥിതി വിവരകണക്കുകൾ സൂചിപ്പിക്കുന്നു. ഇവിടെ സ്ഥിതി വളരെ ഗുരുതരമാണ്, പബ്ലിക്ക് ഹെൽത്ത് മെഡിക്കൽ ഡയറക്ടർ ഡെസ്മർ വാക്ക്സ് പറഞ്ഞു.
സിറ്റിയിലെ അവസ്ഥ ജനങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ഡയറക്ടർ വ്യക്തമാക്കി. രണ്ടു ദിവസം മുന്‍പു തന്നെ ഡെൽറ്റാ വേരിയന്റിനെക്കുറിച്ചു ജനങ്ങളെ അറിയിച്ചിരുന്നുവെന്നും, വാക്സിനേഷൻ സ്വീകരിക്കേണ്ടതിനെ കുറിച്ചു ബോധവൽക്കരിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
ടെക്സസിലെ ജനസംഖ്യ 29 മില്യനാണ്, ശേഷിക്കുന്നത് 439 ഐസിയു കിടക്കകളും, 6991 വെന്റിലേറ്ററുകളുമാണ് 6.7 മില്യൻ ജനസംഖ്യയുള്ള ഹൂസ്റ്റണിൽ അവശേഷിക്കുന്നത് 41 ഐസിയു കിടക്കകളാണ്.
ഡാളസിൽ 8 മില്യന്‍ 110 ഐസിയു കിടക്കകൾ ബാക്കിയുണ്ട്. ഓരോ ദിവസവും ടെക്സസിൽ കോവിഡ് രോഗികൾ വർധിച്ചു വരുന്നതായും അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ