വാക്സിൻ ക്ഷാമം രൂക്ഷം! ചീ​ഫ് സെ​ക്ര​ട്ട​റി അടിയന്തര യോഗം വിളിച്ചു, പിഴ കൂട്ടണമെന്നു പോലീസ്; കർഫ്യൂ ഇന്നു മുതൽ

എം.ജെ ശ്രീജിത്ത്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി ജോ​യ് അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു.

ഡി​ജി​പി​യും ക​ള​ക്ട​ർ​മാ​രും ഡി​എം​ഒ മാ​രും പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം രാ​വി​ലെ ആ​രം​ഭി​ച്ചു.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ദ്ധ​ന ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​ണ് യോ​ഗം വി​ളി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ന് രൂ​ക്ഷ​മാ​യ ക്ഷാ​മ​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. അ​ടു​ത്ത ര​ണ്ടു ദി​വ​സ​ത്തേ​ക്കു​ള്ള വാ​ക്സി​ൻ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ സ്റ്റോ​ക്ക് ഉ​ള്ള​ത്.

മേയ് ഒ​ന്നു​മു​ത​ൽ 18 വ​യ​സിനു മു​ക​ളി​ലു​ള്ള​വ​ർ കൂ​ടി വാ​ക്സി​ൻ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ അ​ടി​യ​ന്ത​ര​മാ​യി 10 ല​ക്ഷ​ത്തോ​ളം ഡോ​സ് വാ​ക്സി​ൻ എ​ങ്കി​ലും വേ​ണ​മെ​ന്നു സം​സ്ഥാ​നം കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടും.

കൂടുതൽ നിയന്ത്രണം

ഇ​ന്ന​ത്തെ യോ​ഗ​ത്തിനു ശേ​ഷ​മാ​യി​രി​ക്കും വി​വി​ധ ജി​ല്ല​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട നി​യ​ന്ത്ര​ണ​ങ്ങ​ളും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളും സം​ബ​ന്ധി​ച്ചു തീ​രു​മാ​നം ഉ​ണ്ടാ​വു​ക.

ആ​ൾ​ക്കൂ​ട്ടം ഉ​ണ്ടാ​വു​ന്ന പ​രി​പാ​ടി​ക​ൾ എ​ല്ലാം പൂ​ർ​ണ​മാ​യി നി​ർ​ത്തി​വയ്​ക്കാ​നു​ള്ള തീ​രു​മാ​നം ഇ​തി​ന​കം സ​ർ​ക്കാ​ർ എ​ടു​ത്തി​ട്ടു​ണ്ട്.

ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ തു​ട​രു​ന്ന​ത് ഇ​ന്ന​ത്തെ യോ​ഗം ഗൗ​ര​വ​മാ​യി ച​ർ​ച്ചചെ​യ്യും.​

പിഴ കൂട്ടാൻ നീക്കം

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ​ശി​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളെ കു​റി​ച്ചും യോ​ഗം ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ട്.

നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ എണം വ​ർ​ധി​ച്ചാ​ൽ പി​ഴ ശി​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​പ്പ​റ്റി പോ​ലീ​സ് നി​ർ​ദേ​ശം മു​ന്നോ​ട്ടു വ​യ്ക്കും.

നി​ല​വി​ൽ പ​ലേട​ത്തും വാ​ക്സി​ൻ ക്ഷാ​മം രൂ​ക്ഷ​മാ​ണ് ആ​ണ്. സം​സ്ഥാ​ന​ത്ത് 1200 വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​തി​ൽ ഇ​രു​നൂ​റോ​ളം ക്യാ​ന്പു​ക​ളി​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ വാ​ക്സി​നേ​ഷ​ൻ ന​ട​ക്കു​ന്ന​ത്. ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ മാ​സ് വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് ന​ട​ക്കു​ന്ന ജി​മ്മി ജോ​ർ​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന് വാ​ക്സി​നേ​ഷ​ൻ മു​ട​ങ്ങി.

ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​ൻ വ​ന്ന​വ​ർ​ക്കു​പോ​ലും വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​തെ തി​രി​ച്ചു പോ​കേ​ണ്ടി വ​ന്നു.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഇ​രു​നൂ​റോ​ളം കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ന്നു​കൊ​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന് അ​ത് മു​പ്പ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്.

കർഫ്യൂ ഇന്നു മുതൽ

അ​തേ​സ​മ​യം, ഇ​ന്നു മു​ത​ൽ സം​സ്ഥാ​ന​ത്ത് രാ​ത്രി​കാ​ല ക​ർ​ഫ്യു ആ​രം​ഭി​ക്കും.

ക​ള​ക്ട​ർ​മാ​ർ ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ അ​നു​സ​രി​ച്ച് ക്രി​ട്ടി​ക്ക​ൽ ക​ണ്ടൈ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ ക​ണ്ടെ​ത്തി അ​വി​ട​ങ്ങ​ൾ അ​ട​ച്ചി​ടാ​നു​ള്ള തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കും. ചികിത്സയ്ക്കു പോകുന്നവർക്കു കർഫ്യൂവിൽ ഇളവ് ലഭിക്കും.

Related posts

Leave a Comment