എ​​​ങ്ങ​​​നെ വീ​​​ട്ടി​​​ലി​​​രു​​​ന്ന് ഡോ​​​ക്ട​​​റെ കാ​​​ണാം? ഒ​രാ​ഴ്ച​യ്ക്ക​കം രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ര്‍ ശ്ര​ദ്ധിക്കണം; രോ​ഗവ്യാ​പ​നം മു​ന്നി​ല്‍ ക​ണ്ട് ഇ ​സ​ഞ്ജീ​വ​നി ശ​ക്ത​മാ​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുകാ​​​ലം ക​​​ഴി​​​ഞ്ഞ​​​തോ​​​ടെ കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന് സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ല്‍ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ടെ​​​ലി മെ​​​ഡി​​​സി​​​ന്‍ സം​​​വി​​​ധാ​​​ന​​​മാ​​​യ ഇ- ​​​സ​​​ഞ്ജീ​​​വ​​​നി സേ​​​വ​​​ന​​​ങ്ങ​​​ള്‍ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു.

മാ​​​സ്ക് ധ​​​രി​​​ക്കു​​​ക​​​യും ഇ​​​ട​​​ക്കി​​​ട​​​യ്ക്ക് കൈ ​​​ക​​​ഴു​​​കുക​​​യോ സാ​​​നി​​​റ്റൈ​​​സ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് വൃ​​​ത്തി​​​യാ​​​ക്കു​​​ക​​​യോ വേ​​​ണം. ആള​​​ക​​​ല​​​വും പാ​​​ലി​​​ക്ക​​​ണം. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​വരും അ​​​വ​​​രു​​​മാ​​​യി ഇ​​​ട​​​പ​​​ഴ​​​കി​​​യ​​​വ​​​രും ഒ​​​രാ​​​ഴ്ച​​​ക്കാ​​​ലം ശ്ര​​​ദ്ധി​​​ക്ക​​​ണം.

പ​​​നി, തൊ​​​ണ്ട​​​വേ​​​ദ​​​ന, ജ​​​ല​​​ദോ​​​ഷം തു​​​ട​​​ങ്ങി​​​യ രോ​​​ഗ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ല്‍ നി​​​സാ​​​ര​​​മാ​​​യി കാ​​​ണ​​​രു​​​ത്. അ​​​വ​​​ര്‍ ഇ- ​​​സ​​​ഞ്ജീ​​​വ​​​നി​​​യു​​​ടേ​​​യോ ദി​​​ശ 1056 ന്‍റെ​​​യോ സേ​​​വ​​​നം തേ​​​ട​​​ണ​​മെ​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

വി​​​ദ​​​ഗ്ധ ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന സ്പെ​​​ഷാ​​​ലി​​​റ്റി ഒ​​​പി​​​ക​​​ള്‍ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ല്‍ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്.

എം​​​സി​​​സി -ത​​​ല​​​ശേ​​​രി, ആ​​​ര്‍​സി​​​സി -തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി​​​ന്‍ കാ​​​ന്‍​സ​​​ര്‍ സെ​​​ന്‍റ​​​ര്‍, ഇം​​​ഹാ​​​ന്‍​സ് -കോ​​​ഴി​​​ക്കോ​​​ട്, ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഡ​​​യ​​​ബെ​​​റ്റി​​​ക്സ് -തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം തു​​​ട​​​ങ്ങി​​​യ കേ​​​ര​​​ള​​​ത്തി​​​ലെ​​​ പൊ​​​തു​​​മേ​​​ഖ​​​ല ആ​​​രോ​​​ഗ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ഒ​​​പി​​​ക​​​ള്‍ ഇ​-​​സ​​​ഞ്ജീ​​​വ​​​നി വ​​​ഴി ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​ണ്ട്.

എ​​​ങ്ങ​​​നെ വീ​​​ട്ടി​​​ലി​​​രു​​​ന്ന് ഡോ​​​ക്ട​​​റെ കാ​​​ണാം?

ആ​​​ദ്യ​​​മാ​​​യി https://esanjeevaniopd.in/ എ​​​ന്ന ഓ​​​ണ്‍​ലൈ​​​ന്‍ സൈ​​​റ്റ് സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക​​​യോ അ​​​ല്ലെ​​​ങ്കി​​​ല്‍ ഇ​​​സ​​​ഞ്ജീ​​​വ​​​നി ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ https://play.google.com/store/apps/ details?id=in.hied.esanjeevaniopd&hl=en_US മൊ​​​ബൈ​​​ലി​​​ല്‍ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത് ഉ​​​പ​​​യോ​​​ഗി​​​ക്കാം.

ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് സൗ​​​ക​​​ര്യ​​​മു​​​ള്ള മൊ​​​ബൈ​​​ലോ ലാ​​​പ്ടോ​​​പോ അ​​​ല്ലെ​​​ങ്കി​​​ല്‍ ടാ​​​ബ് ഉ​​​ണ്ട​​​ങ്കി​​​ല്‍ esanjeevaniopd.in എ​​​ന്ന സൈ​​​റ്റി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കാം.

ആ ​​​വ്യ​​​ക്തി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ആ​​​ക്ടീ​​​വാ​​​യ മൊ​​​ബൈ​​​ല്‍ ന​​​മ്പ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ക.

തു​​​ട​​​ര്‍​ന്ന് ല​​​ഭി​​​ക്കു​​​ന്ന ഒ​​​ടി​​​പി ന​​​മ്പ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് ലോ​​​ഗി​​​ന്‍ ചെ​​​യ്ത ശേ​​​ഷം പേ​​​ഷ്യ​​​ന്‍റ് ക്യൂ​​​വി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കാം. വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് വ​​​ഴി ഡോ​​​ക്ട​​​റോ​​​ട് സം​​​സാ​​​രി​​​ക്കാം. സം​​​ശ​​​യ​​​ങ്ങ​​​ള്‍​ക്ക് ദി​​​ശ 1056 ൽ ​​വി​​​ളി​​​ക്കു​​ക.

Related posts

Leave a Comment