ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ വർഷം കണ്ടെത്തിയ കോവിഡിന്റെ ഡെൽറ്റ വകഭേദം കൊവിഷീൽഡ്, കൊവാക്സിൻ സ്വീകരിച്ചവർക്കും ബാധിക്കാൻ സാധ്യതയുണ്ടെന്ന് പഠന റിപ്പോർട്ട്.
ഡൽഹി എയിംസ്, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) എന്നീ സ്ഥാപനങ്ങൾ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഡെൽറ്റ വകഭേദം ബ്രിട്ടനിൽ നിന്ന് ആദ്യം റിപ്പോർട്ട് ചെയ്ത ആൽഫ വകഭേദത്തേക്കാൾ 40 മുതൽ 50 ശതമാനം വരെ കൂടുതൽ പകർച്ചവ്യാപന ശേഷിയുണ്ടെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വാക്സിൻ സ്വീകരിച്ച ശേഷവും കടുത്ത പനിയും മറ്റു ലക്ഷണങ്ങളും കാണിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 63 പേരിലാണ് എയിംസ് പഠനം നടത്തിയത്.
ഇതിൽ 36 പേരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണ്. രണ്ട് ഡോസ് സ്വീകരിച്ചവരിൽ 60 ശതമാനം പേർക്കും ഒരു ഡോസ് സ്വീകരിച്ചവരിൽ 76.9 ശതമാനം പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.