രോഗ മുക്തനായവരിൽ വീണ്ടും കോവിഡ് വരാമെന്ന് റിപ്പോർട്ട്. ബ്രിട്ടനിലും അമേരിക്കയിലും ചൈനയിലുമാണ് രോഗമുക്തരായവർക്ക് വീണ്ടും കോവിഡ് പോസിറ്റീസ് ആയത്.
ഏറ്റവും അവസാനം ബ്രിട്ടനിലാണ് രോഗമുക്തരായവരിൽ കോവിഡ് വീണ്ടും സ്ഥിരീകരിച്ചത്. 31 വയസുള്ള വീട്ടമ്മയ്ക്കാണ് ഇവിടെ രോഗം വന്നത്. അഞ്ച് മാസത്തിനിടെ രണ്ടു തവണയാണ് ഇവർക്ക് രോഗം പിടിപെട്ടത്.
യുഎസിലെ 25 വയസുകാരനാണ് രോഗമുക്തിക്ക് ശേഷം വീണ്ടും കോവിഡ് ബാധിച്ചതെന്നാണ് റിപ്പോർട്ട്. നെവേദ സ്റ്റേറ്റിലെ റെനോ നഗരത്തിലെ താമസക്കാരനാണ് രോഗം വീണ്ടും ബാധിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നേരിയ രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഏപ്രിലിൽ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. രോഗ ഭേദപ്പെട്ടശേഷം മേയ് മാസത്തിൽ വീണ്ടും കൂടുതൽ ഗുരുതരമായ രീതിയിൽ കോവിഡ് ബാധിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഹോങ്കോംഗിൽ 33 കാരനായ യുവാവിന് കോവിഡ് രോഗമുക്തി നേടി നാലരമാസത്തിന് ശേഷം വീണ്ടും രോഗം സ്ഥിരീകരിച്ചിരുന്നു. ചൈനയിലെ ഹൂബെയ് പ്രവിശ്യയില്‍ 68 കാരിയ്ക്ക് ഡിസംബറിലാണ് കൊറോണ ആദ്യമായി സ്ഥിരീകരിച്ചത്. രോഗ മുക്തി നേടി ആറ് മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഇവർ കോവീഡ് സ്ഥിരീകരിച്ചു.
ലോകത്തിൽ അഞ്ച് പേർക്കാണ് ഇതുവരെ വീണ്ടും കോവിഡ് വന്നതായി സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യയിൽ രോഗം വന്നുപോയവരിൽ വീണ്ടും രോഗം വരുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പറഞ്ഞു.
10,000 പേരിൽ നാലു പേർക്ക് മാത്രമാണ് വീണ്ടും രോഗം പിടിപെടാനുള്ള സാധ്യതയെന്നു വെയ്ൽ കോർണൽ മെഡിസിൻ ഖത്തർ തയാറാക്കിയ പഠനം വ്യക്തമാക്കുന്നു.