ന്യൂഡൽഹി: ഇന്ത്യയിൽ 600 രൂപ വരെ ഈടാക്കുന്ന കോവിഷീൽഡ് വാക്സിനു മറ്റു രാജ്യങ്ങളിൽ കുറഞ്ഞ വിലയെന്ന ആക്ഷേപവുമായി കോൺഗ്രസ് രംഗത്ത്.
അതേസമയം, മൂന്നു ഡോളറിൽ (ഏകദേശം 225 രൂപ) കുറച്ചു ലോകത്ത് ഒരിടത്തും ഇതു വില്ക്കാനാവില്ലെന്നു സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനവാല പ്രതികരിച്ചു.
ഹിന്ദുസ്ഥാൻ ടൈംസ് ആണ് പൂനവാലയുടെ പ്രതികരണം റിപ്പോർട്ട് ചെയ്തത്. ഈ പ്രതികരണം തന്നെ ഇന്ത്യയിൽ വാക്സിന് ഈടാക്കുന്നതു കൊള്ള വില ആണെന്ന സൂചനയായി കരുതുന്നു.
വാക്സിൻ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിൽ സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയും സംസ്ഥാനങ്ങൾക്ക് 400 രൂപയും നിരക്കിൽ വിൽക്കാൻ സ്വകാര്യ സ്ഥാപനമായ സെറം ഇൻസിസ്റ്റ്യൂട്ടിനെ കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുകയാണ്.
അതേസമയം, കേന്ദ്രത്തിന് 150 രൂപ നിരക്കിൽ നൽകും. ഇതിനെതിരേയാണ് രാജ്യമെങ്ങും പ്രതിഷേധം ഉയരുന്നത്.