ന്യൂഡല്‍ഹി: കോവിഷീൽഡ് വാക്സിൻ സ്വിറ്റ്സര്‍ലന്‍ഡും ഐസ്ലന്ഡും ഉൾപ്പടെ ഏഴ് യൂറോപ്യൻ രാജ്യങ്ങൾ അംഗീകരിച്ചു. കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് ഈ രാജ്യങ്ങളിലേക്ക് ഇനി യാത്ര ചെയ്യാം.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്സിനായ കോവിഷീൽഡിന് ഓസ്ട്രിയ, ജര്‍മനി, സ്ലൊവേനിയ, ഗ്രീസ്, എസ്റ്റോണിയ, അയര്‍ലന്‍ഡ്, സ്പെയിന് എന്നീ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളാണ് അംഗീകാരം നൽകിയത്.
ഇന്ത്യയുടെ ശക്തമായ നിലപാടിനെ തുടർന്നാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ കോവിഷീൽഡിനെ അംഗീകരിക്കാൻ തയാറായത്.
അംഗീകാരം നല്‍കിയില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന് ഏർപ്പെടുത്തുമെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു.
യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) ഇതുവരെ ഫൈസര്‍, മൊഡേണ, ആസ്ട്രസെനക്ക, ജാന്സെന് എന്നീ വാക്സീനുകള്‍ക്കു മാത്രമേ അംഗീകാരം നല്കിയിട്ടുള്ളു. ഇത് ഇന്ത്യയിൽനിന്നുള്ളവർക്ക് വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചിരുന്നത്.