കോഴിക്കോട്: നാട്ടുകാര്‍ ഒറ്റഡോസ് വാക്സിന് കിട്ടാന്‍ പരക്കംപായുമ്പോള്‍ അധികൃതരുടെ അനാസ്ഥമൂലം കട്ടപിടിച്ചുപോയത് 800 ഡോസ് കോവിഷീല്‍ഡ്… !കൈകാര്യം ചെയ്തതിലെ അപാകയെതുടര്ന്നാണ് കോവിഷീല്‍ഡ് നഷ്ടപ്പെട്ടത്.
മെഡിക്കല്‍ കോളജിന് കീഴിലെ ചെറൂപ്പ ആശുപത്രിയിലും പെരുവയല്‍, പെരുമണ്ണ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലേക്കും കുടിയുള്ള വാക്സിനാണ് കട്ടപിടിച്ച് നശിച്ചത്.
സംഭവം വലിയ വിവാദമായതോടെ വിദഗ്ദ സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടിയെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വാക്സിന് ആശുപത്രിയില്‍ എത്തിച്ചത്.