ഓക്സ്ഫഡ്-ആസ്ട്രസെനക വാക്‌സിന്‍ ജീവിതകാലം മുഴുവന്‍ കോവിഡിനെ പ്രതിരോധിക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. കോവിഡ് പ്രതിരോധത്തിനായി കയ്യുംമെയ്യും മറന്ന് പൊരുതുന്ന ലോകത്തിന് ആശ്വാസമാണ് പുതിയ റിപ്പോര്‍ട്ട്.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം ഗവേഷണ ജേണലായ നേച്ചറിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതേ വാക്‌സീന്‍ തന്നെയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് എന്ന പേരില്‍ നിര്‍മിക്കുന്നത്.
വൈറസിനെ നേരിടുന്നതിനുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നതിനൊപ്പം വൈറസിന്റെ പുതിയ വകഭേദങ്ങളെയും ശക്തമായി ചെറുക്കാനും നശിപ്പിക്കാനും ഇതിന് കഴിയുമെന്ന് പഠനം പറയുന്നു.
ഇത്തരം ശേഷിയുള്ള ടി-സെല്ലുകള്‍ക്കായി ശരീരത്തില്‍ പരിശീലന ക്യാംപുകള്‍ സൃഷ്ടിക്കാന്‍ ഈ വാക്സിന് സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആന്റിബോഡികള്‍ ക്ഷയിച്ച് വളരെക്കാലം കഴിഞ്ഞാലും ശരീരത്തിന് ഈ പ്രക്രിയ തുടരാനാകുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. എന്തായാലും സംഭവം സത്യമാകട്ടെ എന്നാഗ്രഹിക്കുകയാണ് ഏവരും.