ഭോപ്പാൽ: മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ മൂന്നു ശ്മശാനങ്ങളിലായി ബുധനാഴ്ച സംസ്കരിച്ചത് കോവിഡ് മൂലം മരിച്ച 137 പേരെ.
എന്നാൽ, ഔദ്യോഗിക കണക്കിൽ മരണം അഞ്ചു മാത്രം. അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാൻ ജില്ലാ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. പ്രഭാകർ തിവാരി തയാറായില്ല.
ഭോപ്പാലിലെ മൂന്നു ശ്മശാനങ്ങളിലായി ആകെ 187 പേരുടെ സംസ്കാരമാണു നടത്തിയത്.
ഇതിൽ 137 പേർ ഇന്ന് കോവിഡ് ബാധിച്ചു മരിച്ചവരാണ്. 111 പേരെ സംസ്കരിച്ചതിൽ 92 പേർ കോവിഡ് ബാധിതരായിരുന്നുവെന്നു ഭദ്ഭഡ വിശ്രാം ഘട്ട് സെക്രട്ടറി മംതേഷ് ശർമ പറഞ്ഞു.
കോവിഡ് മൂലം മരിച്ച 92 പേരിൽ 61 പേർ ഭോപ്പാലുകാരാണ്. 31 പേർ മറ്റു ജില്ലക്കാരാണ്. ഇവരുടെ ചികിത്സ ഭോപ്പാലിലായിരുന്നു.
ഭോപ്പാലിൽ ഇതുവരെ 687 പേർ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണു സർക്കാർ പറയുന്നത്.