ക്വാറന്റൈൻ സമയം വളരെ ദുർഘടമാണ്. ആരുടെയും കൂട്ടില്ലാതെ ഒറ്റയ്ക്ക് ദിവസങ്ങളോളം കഴിയുക എന്നത് വിഷമമാണ്.
സിനിമ കണ്ടും പാട്ടുകേട്ടും സോഷ്യൽ മീഡിയ ഉപയോഗിച്ചും കുറച്ചു സമയം ചെലവഴിക്കാമെന്ന് കരുതിയാലും പിന്നെയും സമയം ബാക്കിയാണ്.
ക്വാറന്റൈൻ സമയം പല രസകരമായ സംഭവങ്ങൾക്കും സാക്ഷിയാവേണ്ടി വന്നവരും ഉണ്ടാവും.
അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ക്വാറന്റൈനിൽ കഴിയുന്ന മകളെ കാണാനെത്തുന്ന അച്ഛനാണ് വീഡിയോയിലെ താരം. മകൾക്ക് കുടിക്കാനുള്ള പാനിയങ്ങളുമായാണ് അച്ഛൻ എത്തുന്നത്.
എന്നാൽ പേടി കാരണം പാനിയങ്ങൾ നൽകിയ ശേഷം അച്ഛൻ ഓടുന്നതാണ് വീഡിയോയിലുള്ളത്. കോളയും പലതരം ജ്യൂസുകളുമായി പല ദിവസത്തെ സംഭമാണ് വീഡിയോയിലുള്ളത്.
ടിക്ക് ടോക്ക് ഉപയോക്തവായ എമ്മ ഹസ്ലർ ആണ് വീഡിയോ പോസ്റ്റ് ചെയ്തത്. എമ്മയുടെ അച്ഛനാണ് വീഡിയോയിലെ താരം.
14 ദിവസത്തെ ക്വാറന്റൈൻ സമയം പകർത്തിയ വീഡിയോയാണിത്. ഇതുവരെ നാലു ലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടത്.
എന്നാൽ താൻ ഈ വീഡിയോ ഒരു വർഷം മുന്പ് പകർത്തിയതാണെന്ന് എമ്മ പിന്നീട് വിശദീകരിച്ചു. തന്റെ ഡാഡി തമാശയ്ക്കു വേണ്ടിയാണ് ഇങ്ങനെ അഭിനയിച്ചതെന്നും അവർ വ്യക്തമാക്കി.