വിഴിഞ്ഞം: അപ്രതീക്ഷിതമായുണ്ടായ കടൽക്ഷോഭത്തിൽ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ കോവളം ബീച്ചടക്കമുള്ള തീരങ്ങൽ കടൽ കവർന്നു. വെള്ളാർ സമുദ്രാബീച്ച്, ഗ്രോവ് ബീച്ച്, ലൈറ്റ്ഹൗസ് ബീച്ച്, സീറോക്ക് ബീച്ച് എന്നിവിടങ്ങളിലാണ് കടൽ വെള്ളം കയറിയത്.
ഇന്നലെ വൈകുന്നേരമാണ് കടൽ ക്ഷേഭത്തെ തുടർന്ന് തിര ശക്തമായി കരയിലേക്ക് അടിച്ചുകയറിയത്. സമുദ്രാബീച്ചിലെ വിശ്രമ സങ്കേതത്തിനു സമീപം വരെ കടൽവെള്ളം കയറി. കോവളം ബീച്ചിൽ ഇന്നലെ ഉച്ചയ്ക്കു ശേഷം നടപ്പാതയ്ക്കു സമീപം വരെ തിര ആഞ്ഞടിച്ചു.
കടൽക്ഷേഭം ശക്തമായതിനെ തുടർന്ന് വിഴിഞ്ഞത്തും കോവളത്തും മത്സ്യബന്ധന വള്ളങ്ങൾ തൊഴിലാളികളെത്തി സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. പുളിങ്കുടി, അടിമലത്തുറ, ആഴിമല, ചൊവ്വര എന്നിവടങ്ങളിലും കടൽക്ഷോഭം ഉണ്ടായി.