ഇന്ത്യയിൽ കോവിഡ് വാക്സിൻ ആദ്യമായി സ്വീകരിച്ചയാൾ വൈറലായിരുന്നു. ഒരു ആശുപത്രിയിലെ ക്ലീനിംഗ് വിഭാഗത്തിൽപ്പെട്ട ആളാണ് ഇന്ത്യയിൽ ആദ്യമായി കോവിഡിനെതിരായ വാക്സിൻ സ്വീകരിച്ചത്.
ഡോക്ടർമാരടക്കം പേടിച്ച് മാറിനിന്നപ്പോഴാണ് ഇയാൾ വാക്സിൻ സ്വീകരിച്ചത്. പഴയ സംഭവം എന്തിനാണ് വീണ്ടും പറഞ്ഞെതെന്നല്ലേ?
ഇപ്പോൾ മൃഗങ്ങളിൽ ആദ്യമായി കോവിഡ് വാക്സിൻ കുത്തിവച്ചിരിക്കുകയാണ്.
കലിഫോർണിയായിലെ സാൻ ഡീഗോ മൃഗശാലയിലുള്ള ഒന്പത് മൃഗങ്ങൾക്കാണ് ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകിയിരിക്കുന്നത്.
നാല് ഒറംഗുട്ടാനുകളും അഞ്ച് ബോണബോസുമാണ് വാക്സിൻ സ്വീകരിച്ചത്. ഒരു വെറ്റിനറി ഫാർമസ്യൂട്ടിക്കൽ കമ്പനി തയാറാക്കിയ വാക്സിനാണ് ഇവയിൽ കുത്തിവച്ചത്.
സാൻ ഡീഗോ മൃഗശാലയിലെ ചില മൃഗങ്ങളിൽ നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. നായകളിലും പൂച്ചകളിലും പരീക്ഷിച്ച ശേഷമാണ് മൃഗങ്ങൾക്ക് വാക്സിൻ നൽകിയത്.