ന്യൂഡൽഹി: വിദേശത്തുനിന്ന് എത്തുന്ന കോവിഡ് രോഗികൾക്കു ഇനി മുതൽ പ്രത്യേക ക്വാറന്റൈൻ ആവശ്യമില്ല.
എന്നാൽ പരിശോധനാ ഫലം പോസിറ്റീവ് ആകുന്നവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം.
പരിശോധനാ ഫലം നെഗറ്റീവ് ആയശേഷവും വീടുകളിൽ ഏഴു ദിവസം കഴിയണം. എട്ടാം ദിവസം ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാകണം.
മറ്റു രാജ്യങ്ങളിൽനിന്നു വരുന്ന കോവിഡ് പോസിറ്റീവായ യാത്രക്കാർക്കും അപകട സാധ്യത കൂടിയ രാജ്യങ്ങളിൽനിന്നു വരുന്ന യാത്രക്കാർക്കും ഇതുവരെ പ്രത്യേക ക്വാറന്റൈൻ ബാധകമായിരുന്നു.
കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്ന യാത്രക്കാർക്ക് ആവശ്യമായ വൈദ്യ സഹായം എത്തിക്കുകയും ചെയ്യുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.