കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു! രോ​​​ഗി​​​ക​​​ളെ ഡി​​​സ്ചാ​​​ര്‍​ജ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ര്‍​ഗ​​​രേ​​​ഖ പു​​​തു​​​ക്കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി ക

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളെ ഡി​​​സ്ചാ​​​ര്‍​ജ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ര്‍​ഗ​​​രേ​​​ഖ പു​​​തു​​​ക്കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു.

കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ര്‍​ധി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ രോ​​​ഗ തീ​​​വ്ര​​​ത​​​യ​​​നു​​​സ​​​രി​​​ച്ച് മി​​​ക​​​ച്ച ചി​​​കി​​​ത്സ ഉ​​​റ​​​പ്പു വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​ണ് ഡി​​​സ്ചാ​​​ര്‍​ജ് ഗൈ​​​ഡ്‌​​​പ്ലാ​​​ന്‍ പു​​​തു​​​ക്കി​​​യ​​​ത്.

വി​​​വി​​​ധ കാ​​​റ്റ​​​ഗ​​​റി​​​ക​​​ളാ​​​യി തി​​​രി​​​ച്ചാ​​​ണ് രോ​​​ഗി​​​ക​​​ളെ ഡി​​​സ്ചാ​​​ര്‍​ജ് ചെ​​​യ്യു​​​ന്ന​​​ത്.​​​ എ​​​ല്ലാ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള രോ​​​ഗി​​​ക​​​ളും ഡി​​​സ്ചാ​​​ര്‍​ജ് ചെ​​​യ്ത ശേ​​​ഷം ഏ​​​ഴു ദി​​​വ​​​സം ക്വാ​​​റ​​​ന്‍റൈ​​​നി​​​ല്‍ ത​​​ന്നെ ക​​​ഴി‍യ​​ണം.

അ​​​നാ​​​വ​​​ശ്യ യാ​​​ത്ര​​​ക​​​ളും, സ​​​മൂ​​​ഹ​​​വു​​​മാ​​​യു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലും, കു​​​ടും​​​ബ സ​​​ന്ദ​​​ര്‍​ശ​​​ന​​​ങ്ങ​​​ളും, വി​​​വാ​​​ഹം ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള പൊ​​​തു​​​ച​​​ട​​​ങ്ങു​​​ക​​​ളു​​​മെ​​​ല്ലാം നി​​​ര്‍​ബ​​​ന്ധ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്ക​​​ണം.

രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​മി​​​ല്ലാ​​​ത്ത കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളെ ആ​​​ദ്യ പോ​​​സി​​​റ്റീ​​​വാ​​​യി പ​​​ത്താ​​​മ​​​ത്തെ ദി​​​വ​​​സം റാ​​​പ്പി​​​ഡ് ആ​​​ന്‍റി​​​ജ​​​ന്‍ ടെ​​​സ്റ്റ് ന​​​ട​​​ത്ത​​​ണം. നെ​​​ഗ​​​റ്റീ​​​വാ​​​യാ​​​ല്‍ ഡി​​​സ്ചാ​​​ര്‍​ജ് ചെ​​​യ്യാം. പോ​​​സി​​​റ്റീ​​​വാ​​​യാ​​​ല്‍ ഒ​​​ന്നി​​​ട​​​വി​​​ട്ട ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ആ​​​ന്‍റി​​​ജ​​​ന്‍ ടെ​​​സ്റ്റ് ന​​​ട​​​ത്തി നെ​​​ഗ​​​റ്റീ​​​വാ​​​യാ​​​ല്‍ ഡി​​​സ്ചാ​​​ര്‍​ജ് ചെ​​​യ്യും.

കാ​​​റ്റ​​​ഗ​​​റി എ, ​​​ബി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ രോ​​​ഗി​​​ക​​​ളെ പോ​​​സി​​​റ്റീ​​​വാ​​​യി 10 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞ് രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ഇ​​​ല്ലെ​​​ങ്കി​​​ല്‍ ആ​​​ന്‍റി​​​ജ​​​ന്‍ ടെ​​​സ്റ്റ് ന​​​ട​​​ത്താം. പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​കു​​​ക​​​യും മൂ​​​ന്നു ദി​​​വ​​​സം രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ഇ​​​ല്ലാ​​​തി​​​രി​​​ക്കു​​​കയും ചെ​​​യ്താ​​​ല്‍ ഡി​​​സ്ചാ​​​ര്‍​ജ് ചെ​​​യ്യാം.

പോ​​​സി​​​റ്റീ​​​വാ​​​യി തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ ഒ​​​ന്നി​​​ട​​​വി​​​ട്ട ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ടെ​​​സ്റ്റ് ന​​​ട​​​ത്തി നെ​​​ഗ​​​റ്റീ​​​വ് ആ​​​കു​​​മ്പോ​​​ള്‍ ഡി​​​സ്ചാ​​​ര്‍​ജാ​​​ക്കാം. ഡി​​​സ്ചാ​​​ര്‍​ജ് സ​​​മ​​​യ​​​ത്ത് രോ​​​ഗി​​​യു​​​ടെ ആ​​​രോ​​​ഗ്യ നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​യി​​​രി​​​ക്ക​​​ണം.

കാ​​​റ്റ​​​ഗ​​​റി സി​​​യി​​​ല്‍ അ​​​ഥ​​​വാ ഗു​​​രു​​​ത​​​ര കോ​​​വി​​​ഡ് രോ​​​ഗ​​​മു​​​ള്ള​​​വു​​​ള്ള​​​വ​​​രെ ആ​​​ദ്യ പോ​​​സിറ്റീ​​​വാ​​​യി പ​​​തി​​​നാ​​​ലാ​​​മ​​​ത്തെ ദി​​​വ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ട് റാ​​​പ്പി​​​ഡ് ആ​​​ന്‍റി​​​ജ​​​ന്‍ ടെ​​​സ്റ്റ് ന​​​ട​​​ത്താം.

നെ​​​ഗ​​​റ്റീ​​​വാ​​​കു​​​ക​​​യും മൂ​​​ന്നു ദി​​​വ​​​സം രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ഇ​​​ല്ലാ​​​തെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​കു​​​ക​​​യും ചെ​​​യ്യു​​​മ്പോ​​​ള്‍ ഡി​​​സ്ചാ​​​ര്‍​ജ് ചെ​​​യ്യാം. പോ​​​സി​​​റ്റീ​​​വാ​​​യാ​​​ല്‍ രോഗിയെ ഒ​​​ന്നി​​​ട​​​വി​​​ട്ട ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ആ​​​ന്‍റി​​​ജ​​​ന്‍ ടെ​​​സ്റ്റ് ന​​​ട​​​ത്തി നെ​​​ഗ​​​റ്റീ​​​വാ​​​കുന്പോൾ‍ ഡി​​​സ്ചാ​​​ര്‍​ജ് ചെ​​​യ്യും.

Related posts

Leave a Comment