നെന്മാറ : കവളപ്പാറയിൽ രണ്ട് തലയുള്ള പശുക്കുട്ടി ജിവനില്ലാതെ സിസേറിയനിലൂടെ പുറത്തെടുത്തു. ഭക്തവത്സലന്റെ ഒൻപതുവയസുള്ള പശുവിന്റെ മൂന്നാമത്തെ പ്രസവത്തിലായിരുന്നു ഈ അപൂർവ കാഴ്ച.
പ്രസവ വേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയ്ക്ക് വൈകല്യം കണ്ടതിനാൽ ഇന്നലെ ഉച്ചയ്ക്ക് സിസേറിയൻ ഓപ്പറേഷനിലൂടെ ജീവനില്ലാത്ത കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.
ഡൈ സെഫാലിക് ഫീറ്റസ് എന്ന വൈകല്യം കാരണമാണമോ ഗർഭകാലത്ത് ഭ്രൂണം കൃത്യമായി വേർപിരിയാത്തതു കാരണമോ ജീനുകളുടെ തകരാർ മൂലമോ ഇങ്ങനെ സംഭവിക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു.
ഡോ. ബിജു, ഡോ. ജയശ്രീ, ഡോ. സ്വപ്ന, ഡോ. അർച്ചന എന്നിവരടങ്ങുന്ന സംഘമാണ് സിസേറിയൻ നടത്തി കുട്ടിയെ പുറത്തെടുത്തത്.