പശുവിനെ കൊന്നാല്‍ ജീവപര്യന്തം! കൂട്ടുനില്‍ക്കുന്നവര്‍ക്കും വാഹനങ്ങള്‍ നല്‍കി സഹായിക്കുന്നവര്‍ക്കും എട്ടിന്റെ പണി; ഗോ സംരക്ഷണ നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതികള്‍ വരുത്തി

COW

അഹമ്മദാബാദ്: ഗുജറാത്തിൽ പശുവിനെ കൊന്നാൽ ജീവപര്യന്തം. സംസ്ഥാന ഗോ സംരക്ഷണ നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തി. പശുക്കളെ കൊല്ലുന്നവർക്ക് ഏഴ് മുതൽ പത്ത് വർഷം വരെയായിരുന്നു ശിക്ഷ. ഈ നിയമാണു വിജയ് റൂപാനി സർക്കാർ ഭേദഗതി വരുത്തിയത്. പശുക്കളെ കൊല്ലാൻ കൂട്ടുനിൽക്കുന്നവർക്കും വാഹനങ്ങൾ നൽകി സഹായിക്കുന്നവർക്കും 1,00,000 മുതൽ 5,00,000 രൂപ വരെ പിഴയിടാക്കാനും സർക്കാർ തീരുമാനിച്ചു. 2011ലെ ഗോ സംരക്ഷണ നിയമത്തിലാണ് സർക്കാർ ഭേദഗതികൾ വരുത്തിയത്.

ഗുജറാത്തിൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ പശുക്കളെ കൊല്ലുന്നതും ഇറച്ചിക്കായി വിൽക്കുന്നതും പശുക്കളെ കയറ്റുമതി ചെയ്യുന്നും പൂർണമായും നിരോധിച്ചിരുന്നു.

Related posts