ന്യൂഡൽഹി: രാജസ്ഥാനിൽ പശുരക്ഷകർ മുസ്ലിം മധ്യവയസ്കനെ തല്ലിക്കൊന്ന സംഭവത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട് ആറു സംസ്ഥാനങ്ങൾക്ക് കോടതി നോട്ടീസ് അയച്ചു. രാജസ്ഥാൻ, ഗുജറാത്ത്, ജാർഖണ്ഡ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മൂന്നാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പശുസംരക്ഷകരെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിലാണ് കോടതി നടപടി.
പശുസംരക്ഷകർക്ക് മൂക്കുകയറിടുമോ? പശു രക്ഷകർ മുസ്ലിം മധ്യവയസ്കനെ തല്ലിക്കൊന്ന സംഭവത്തിൽ കോടതി ഇടപെടൽ; ആറു സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നോട്ടീസ്
