ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റുകളില്‍ ചാണകം ഉണക്കി കഷണങ്ങളാക്കിയത് വാങ്ങാന്‍ കിട്ടും എന്ന വാര്‍ത്തയാണിപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. സംഗതി സത്യമാണ്. ഇന്ത്യയില്‍ ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ചാണകം-കേക്ക് വാങ്ങാന്‍ കഴിയും എന്നതാണ് സത്യം.
600 രൂപയാണ് ചാണകത്തിന് ഫ്‌ളിപ്കാര്‍ട്ട് ഇടുന്ന വില. ഹിന്ദു ആചാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചാണക കേക്ക് എന്ന പേരിലാണ് വില്‍പ്പന. അലങ്കാരവസ്തു എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് ചാണകം വില്‍ക്കാന്‍ എത്തിച്ചിരിക്കുന്നത്.
ആമസോണില്‍ ചാണകത്തിന് 649 രൂപയാണ് വില. അത്യാവശ്യം റേറ്റിങും രണ്ട് ഷോപ്പിങ് വെബ്‌സൈറ്റുകളിലും ചാണകത്തിനുണ്ട്. ഇതിന് മുന്‍പും നാട്ടിന്‍പുറത്ത് സുലഭമായ വസ്തുക്കള്‍ കൂടിയ വിലയ്ക്ക് ഷോപ്പിങ് വെബ്‌സൈറ്റുകളില്‍ വില്‍പ്പന നടന്നിട്ടുണ്ട്.
കേരളത്തില്‍ ആര്‍ക്കും വേണ്ടാതെ പാഴാകുന്ന ചക്കക്കുരവും ആഞ്ഞിലിക്കുരുവും തൊട്ടാല്‍പൊള്ളുന്ന വിലയ്ക്ക് ഷോപ്പിങ് വെബ്‌സൈറ്റുകളില്‍ വിറ്റുപോയത് വാര്‍ത്തയായിരുന്നു. പിന്നീട് ചിരട്ടയും വലിയ രീതിയില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഡിമാന്റുള്ള സാധനമായിരുന്നു.