പ​ശു​ശാ​സ്ത്ര​ത്തി​ൽ പ​രീ​ക്ഷ ന​ട​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ; സൗ​ജ​ന്യ​മാ​യി നടത്തുന്ന പ​രീ​ക്ഷ​യി​ൽ ആർക്കും പ​ങ്കെ​ടു​ക്കാം; വി​ജ​യി​ക​ൾ​ക്കു സ​മ്മാ​ന​ങ്ങ​ൾ

 

ന്യൂ​ഡ​ൽ​ഹി: പ​ശു​ശാ​സ്ത്ര​ത്തി​ൽ പ​രീ​ക്ഷ ന​ട​ത്താ​നൊ​രു​ങ്ങി കേ​ന്ദ്ര​സ​ർ​ക്കാ​ർ. പ​ശു​ക്ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ന്ന​തി​നും വി​വി​ധ ഇ​ന​ങ്ങ​ളെ കു​റി​ച്ചു ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നും ദേ​ശീ​യ ത​ല​ത്തി​ൽ “ഗോ വി​ജ്ഞാ​ൻ’ പ​രീ​ക്ഷ ന​ട​ത്താ​നാ​ണു കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം.

ഫെ​ബ്രു​വ​രി 25-ന് ​”​കാ​മ​ധേ​നു ഗോ ​വി​ജ്ഞാ​ൻ പ്ര​ചാ​ർ​പ്ര​സാ​ദ്’ എ​ന്ന പേ​രി​ലാ​ണു പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. ക്ഷീ​ര​ക​ർ​ഷ​ക വ​കു​പ്പി​നു കീ​ഴി​ൽ പ​ശു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച ഏ​ജ​ൻ​സി​യാ​യ രാ​ഷ്ട്രീ​യ കാ​മ​ധേ​നു ആ​യോ​ഗ് (ആ​ർ​ക​ഐ) ആ​ണു പ​രീ​ക്ഷ​യു​ടെ സം​ഘാ​ട​ക​ർ. ഓ​ണ്‍​ലൈ​നാ​യാ​ണു പ​രീ​ക്ഷ. ഒ​ബ്ജ​ക്ടീ​വ് ടൈ​പ്പ് ചോ​ദ്യ​ങ്ങ​ളാ​യി​രി​ക്കും പ​രീ​ക്ഷ​യ്ക്കു​ണ്ടാ​വു​ക.

പ​രീ​ക്ഷാ ഫ​ലം ഉ​ട​ൻ​ത​ന്നെ പ്ര​ഖ്യാ​പി​ക്കും. പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. മി​ക​ച്ച വി​ജ​യം നേ​ടു​ന്ന​വ​ർ​ക്കു പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളു​ണ്ടാ​കും.

പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി, കോ​ള​ജ് ത​ല​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സൗ​ജ​ന്യ​മാ​യി പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാം. പ​രീ​ക്ഷ​യു​ടെ സി​ല​ബ​സ് രാ​ഷ്ട്രീ​യ കാ​മ​ധേ​നു ആ​യോ​ഗ് വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എ​ല്ലാ വ​ർ​ഷ​വും പ​രീ​ക്ഷ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി രാ​ഷ്ട്രീ​യ കാ​മ​ധേ​നു ആ​യോ​ഗ് ചെ​യ​ർ​മാ​ൻ ക​തി​രി​യ അ​റി​യി​ച്ചു. പ​ശു ശാ​സ്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​ഠ​നം ന​ട​ത്തു​ന്ന​തി​നു​ള്ള സാ​മ​ഗ്രി​ക​ളും കാ​മ​ധേ​നു ആ​യോ​ഗ് ഒ​രു​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment