വേനൽ മഴകനിഞ്ഞപ്പോൾ വെള്ളവും പുല്ലും ലഭ്യമായി; പക്ഷേ, കാ​ലി​ത്തീ​റ്റ വി​ല​വ​ർ​ധ​ന​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാവുന്നില്ലെന്ന് ക്ഷീ​ര​ക​ർ​ഷ​ക​ർ


കോ​​ട്ട​​യം: ര​​ണ്ടു മാ​​സ​​ത്തി​​നി​​ടെ ഒ​​രു ചാ​​ക്ക് കാ​​ലി​​ത്തീ​​റ്റ​​യു​​ടെ വി​​ല​​യി​​ൽ 200 രൂ​​പ വ​​ർ​​ധി​​ച്ച​​തോ​​ടെ ക്ഷീ​​ര​​ക​​ർ​​ഷ​​ക​​ർ ദു​​രി​​ത​​ത്തി​​ലാ​​യി.

മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്നു തീ​​റ്റ​​പ്പു​​ല്ലി​​ന്‍റെ​​യും വെ​​ള്ള​​ത്തി​​ന്‍റെ​​യും ക്ഷാ​​മം മാ​​റി​​യെ​​ങ്കി​​ലും കാ​​ലി​​ത്തീ​​റ്റ വി​​ല​​വ​​ർ​​ധ​​ന പ്ര​​തി​​സ​​ന്ധി​​യാ​​കു​​ക​​യാ​​ണെ​​ന്നു ക​​ർ​​ഷ​​ക​​ർ പ​​റ​​യു​​ന്നു.

ചെ​​റി​​യ തോ​​തി​​ലു​​ള്ള പാ​​ൽ​​വി​​ല വ​​ർ​​ധ​​ന​​യി​​ൽ​​പോ​​ലും പി​​ടി​​ച്ചു​​നി​​ൽ​​ക്കാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്നാ​​ണു ക​​ർ​​ഷ​​ക​​ർ പ​​റ​​യു​​ന്ന​​ത്.സ​​ർ​​ക്കാ​​ർ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള കേ​​ര​​ള ഫീ​​ഡ്സി​​ന്‍റെ കാ​​ലി​​ത്തീ​​റ്റ​​വി​​ല സ​​മീ​​പ​​കാ​​ല​​ത്തു വ​​ർ​​ധി​​പ്പി​​ച്ചി​​ട്ടി​​ല്ല.

എ​​ന്നാ​​ൽ, ക​​ർ​​ഷ​​ക​​ർ കൂ​​ടു​​ത​​ലാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന സ്വ​​കാ​​ര്യ ക​​ന്പ​​നി​​യു​​ടെ കാ​​ലി​​ത്തീ​​റ്റ​​വി​​ല ക്ര​​മാ​​തീ​​ത​​മാ​​യി വ​​ർ​​ധി​​ച്ചു.​​കേ​​ര​​ള ഫീ​​ഡ്സി​​ന്‍റെ 50 കി​​ലോ ചാ​​ക്കി​​ന് 1230 രൂ​​പ​​യാ​​ണു വി​​ല​​യെ​​ങ്കി​​ൽ സ്വ​​കാ​​ര്യ ക​​ന്പ​​നി​​യു​​ടേ​​തി​​നു 1400 -1450 രൂ​​പ​​യാ​​ണു വി​​ല. മ​​റ്റു സ്വ​​കാ​​ര്യ ക​​ന്പ​​നി​​ക​​ളും വി​​ല വ​​ർ​​ധി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.

മു​​ന്പ് 55 രൂ​​പ​​യ്ക്കു ല​​ഭി​​ച്ചി​​രു​​ന്ന ക​​ട​​ല​​പ്പി​​ണ്ണാ​​ക്കി​​ന്‍റെ വി​​ല 70 രൂ​​പ​​യും ചോ​​ള​​ത്ത​​വി​​ടി​​ന്‍റെ വി​​ല 600 രൂ​​പ​​യി​​ൽ നി​​ന്ന് 830 രൂ​​പ​​യാ​​യും ഉ​​യ​​ർ​​ന്നു.

20 രൂ​​പ​​യി​​ൽ താ​​ഴെ​​യാ​​യി​​രു​​ന്ന ഗോ​​ത​​ന്പ് ത​​വി​​ടി​​ന്‍റെ വി​​ല 25 രൂ​​പ വ​​രെ​​യെ​​ത്തി​​യ​​തു സ​​മീ​​പ​​കാ​​ല​​ത്താ​​ണ്. ഭൂ​​രി​​ഭാ​​ഗം ക​​ർ​​ഷ​​ക​​രും ഇ​​പ്പോ​​ൾ ക​​ന്പ​​നി​​ക​​ളു​​ടെ കാ​​ലി​​ത്തീ​​റ്റ മാ​​ത്ര​​മാ​​ണ് ന​​ൽ​​കു​​ന്ന​​ത്.

ചി​​ല ഫാ​​മു​​ട​​മ​​ക​​ൾ ത​​മി​​ഴ്നാ​​ട്ടി​​ൽ നി​​ന്നും ക​​ർ​​ണാ​​ട​​ക​​യി​​ൽ നി​​ന്നും അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ൾ വാ​​ങ്ങി കാ​​ലീ​​ത്തീ​​റ്റ​​യു​​ണ്ടാ​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും ചെ​​റു​​കി​​ട ക​​ർ​​ഷ​​ക​​ർ​​ക്ക് ഇ​​തു പ്രാ​​യോ​​ഗി​​ക​​മ​​ല്ല.

ഒ​​ന്നും ര​​ണ്ടും പ​​ശു​​വി​​നെ വ​​ള​​ർ​​ത്തു​​ന്ന​​വ​​ർ​​ക്കു സ​​മീ​​പ പു​​ര​​യി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നു പു​​ല്ലു ശേ​​ഖ​​രി​​ച്ചു പി​​ടി​​ച്ചു നി​​ൽ​​ക്കാം. എ​​ന്നാ​​ൽ, ചെ​​റു​​കി​​ട ഫാ​​മു​​ക​​ൾ ന​​ട​​ത്തു​​ന്ന​​വ​​ർ ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്നു ചോ​​ള​​വും തോ​​ട്ട​​ങ്ങ​​ളി​​ൽ നി​​ന്നു കൈ​​ത​​പ്പോ​​ള​​യു​​മൊ​​ക്കെ വാ​​ങ്ങി​​യാ​​ണു മു​​ന്നോ​​ട്ടു പോ​​കു​​ന്ന​​ത്.

മു​​ന്പ് കൈ​​ത​​പ്പോ​​ള വെ​​റു​​തെ കി​​ട്ടി​​യി​​രു​​ന്നു​​വെ​​ങ്കി​​ൽ ഇ​​പ്പോ​​ൾ പ​​ല​​യി​​ട​​ത്തും വി​​ല വാ​​ങ്ങി​​ത്തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. വൈ​​ക്കോ​​ൽ വി​​ല​​യും വ​​ർ​​ധി​​ച്ചു.

പ്ര​​തി​​സ​​ന്ധി മൂ​​ർഛി​​ച്ച​​തോ​​ടെ കോ​​വി​​ഡ് കാ​​ല​​ത്തു തു​​ട​​ങ്ങി​​യ ചെ​​റു​​കി​​ട ഫാ​​മു​​ക​​ൾ പ​​ല​​തും പൂ​​ട്ട​​ലി​​ന്‍റെ വ​​ക്കി​​ലാ​​ണ്. പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​യി​​ട്ടും പാ​​ൽ​​വി​​ല വ​​ർ​​ധി​​പ്പി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​കു​​ന്നി​​ല്ലെ​​ന്നു ക​​ർ​​ഷ​​ക​​ർ​​ക്കു പ​​രാ​​തി​​യു​​ണ്ട്.

നി​​ല​​വി​​ൽ സൊ​​സൈ​​റ്റി​​ക​​ളി​​ൽ വി​​ൽ​​ക്കു​​ന്ന ക​​ർ​​ഷ​​ക​​ർ​​ക്കു പാ​​ലി​​നു ശ​​രാ​​ശ​​രി 35- 40 രൂ​​പ​​യാ​​ണ് ല​​ഭി​​ക്കു​​ന്ന​​ത്. ചി​​ല്ല​​റ വി​​ൽ​​പ്പ​​ന​​വി​​ല 50 രൂ​​പ വ​​രെ​​യെ​​ത്തി​​യി​​ട്ടു​​ണ്ട്.

Related posts

Leave a Comment