ഗോമൂത്രത്തില്‍ കുളി നിര്‍ബന്ധമാ ! പൗഡറായി പൂശുന്നത് ചാണകം പൗഡര്‍; എന്നാല്‍ കൈയ്യില്‍ തോക്കുമുണ്ട്; പശുക്കളെ എന്തു വില കൊടുത്തും സംരക്ഷിക്കുന്നവരുടെ ജീവിതത്തിന്റെ വീഡിയോ വൈറലാകുന്നു…

ഗോമൂത്രത്തില്‍ കുളിക്കുകയും ദേഹത്തു ചാണകം പൂശിയും നടക്കുന്ന ആളുകളെ നമുക്ക് സങ്കല്‍പ്പിക്കാനാവുമോ…ഇതു മാത്രമല്ല നാട്ടില്‍ പണമായി ഉപയോഗിക്കുന്നതാവട്ടെ പശുക്കളെയും. ദക്ഷിണ സുഡാനിലെ മുണ്ടാരി ഗോത്രക്കാരാണ് ഈ ജീവിത രീതി പുലര്‍ത്തുന്നത്.

പശുക്കളെ മനുഷ്യനെപോലെ സ്‌നേഹിക്കുകയും അതിലേറെ ബഹുമാനിക്കുകയും ചെയ്യുന്ന ആദിവാസിഗോത്രത്തിന്റെ വിശേഷങ്ങള്‍ ലോകത്തിന് മുന്നില്‍ എത്തിച്ചിരിക്കുകയാണ് ഫോട്ടോഗ്രാഫറായ മാരിയോ ഗെര്‍ത്ത്. മുന്ന് മാസങ്ങളാണ് ഇവരുടെ ജീവിതരീതി മനസിലാക്കാന്‍ അദ്ദേഹം അവിടെ താമസിച്ചത്.

രാവിലെ ഉണരുന്നതോടെ ഇവര്‍ കുളിക്കാനെത്തുന്നത് പശുക്കളുടെ അടുത്താണ്. നേരിട്ട് ഗോമുത്രത്തില്‍ കുളിച്ച് ദിവസം തുടങ്ങുന്ന ഇവര്‍ പശുക്കളുടെ അകിടില്‍ നിന്ന് പാല്‍ കുടിക്കുന്നതും നേരിട്ടുതന്നെ.

ചാണകം ഉണക്കിപൊടിച്ച് പൗഡര്‍ പോലെ മുഖത്ത് തേക്കുന്നത് രോഗബാധകളില്‍ നിന്ന് സംരക്ഷിക്കുമെന്നാണ് ഇവരുടെ വാദം. എട്ടടിയോളമാണ് പശുക്കളുടെ ഉയരം. ഒരു പശുവിന് അഞ്ഞൂറ് ഡോളര്‍ വില വരും.

പശുക്കളുടെ സംരക്ഷണത്തിനായി ഇവര്‍ നില്‍ക്കുന്നത് തോക്കുമായാണ്.പാലും തൈരുമാണ് ഇവരുടെ പ്രധാന ഭക്ഷണം. ദിവസവും രണ്ടു തവണ ചാണകം ഉണക്കിപൊടിച്ചതുപയോഗിച്ച് തന്നെ പശുക്കളെ തടവുന്നതും ഇവരുടെ പതിവ് രീതിയാണ്.

ഇഷ്ടപ്പെട്ട പശുവിന്റെ രണ്ടടി ദൂരത്തിലാണ് ഒരോരുത്തരും ഉറങ്ങുന്നത് തന്നെ. മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെട്ട് കഴിയുന്ന വിഭാഗമാണ് മുണ്ടാരി ഗോത്രവര്‍ഗക്കാര്‍. പശുക്കളെ എന്ത് വിലകൊടുത്തും സംരക്ഷിക്കാന്‍ ഇവര്‍ തയ്യാറാണ്.ഗോക്കളാണ് മുണ്ടാരി വര്‍ഗക്കാരുടെ അഭിമാനം. ഗോ സംരക്ഷണം തന്നെയാണ് ഇവരുടെ ജീവിതവും.

https://www.youtube.com/watch?v=aBSfl2ig7Qg&feature=emb_title

Related posts

Leave a Comment