കുണ്ടറ: കനത്ത മഴയിൽ മൺട്രോത്തുരുത്ത് കിഴക്കേകല്ലട പ്രദേശങ്ങളിൽ വെള്ളം കയറി കൃഷി നശിക്കുകയും വീടുകൾക്കുള്ളിൽ വെള്ളം നിറയുകയും ചെയ്തെങ്കിലും വളർത്തു മൃഗങ്ങളെ ഉപേക്ഷിച്ച് റിലീഫ് ക്യാമ്പുകളിലേക്ക് പോകാൻ ദുരിതബാധിതർ തയാറാകുന്നില്ല.
സാധാരണക്കാരുടെ വിലപ്പെട്ട സമ്പാദ്യമാണ് ഈ വളർത്ത് മൃഗങ്ങൾ. വീടുകളിലെ ന്ന പോലെ തൊഴുത്തുകളിലും വെള്ളം കയറിയതിനാൽ വളർത്തുമൃഗങ്ങളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
വളർത്തുമൃഗങ്ങളുടെ സംരക്ഷണച്ചു മതല ഏറ്റെടുത്ത് റിലീഫ് ക്യാമ്പിൽ പോകാതെ അവർക്കൊപ്പം ആറ്റു വരമ്പിന്റെയരികിലും ഉയർന്ന തിട്ടകളിലും മൂടിപ്പുതച്ചിരിപ്പുണ്ട് കന്നുകാലി കർഷകർ.
കിഴക്കേകല്ലട താഴം വാർഡ് മെമ്പർ അമ്പിളിയുടെ നേതൃത്വത്തിൽ അവർക്കായി സുരക്ഷിതമായ ഇടം കണ്ടെത്തി ടാർപ്പായ കെട്ടിയും നനഞ്ഞ തറയിൽ ടാർപ്പായ വി രിച്ചും ഭക്ഷണം പാകപ്പെടുത്തി നൽകിവരുന്നുണ്ട്.
വളർത്തുമൃഗങ്ങളെ സംരക്ഷിക്കുന്നവർക്ക് വേണ്ടിയുള്ള ഈ പ്രത്യേക റിലീഫ് ക്യാമ്പ് ജനശ്രദ്ധ ഏറെ ആകർഷിച്ചുവരുന്നു.രൂക്ഷമായ ഭക്ഷണ ദൗർലഭ്യം നേരിടുന്നത് വളർത്തുമൃഗങ്ങളാണ്.
വളർത്തു പുല്ലും മറ്റും വെള്ളത്തിനടിയിലാ യതാണ് വളർത്തുമൃഗങ്ങളുടെ ഭക്ഷണ ദൗർലഭ്യത്തിനു പ്രധാന കാരണമായത്. വൈക്കോലിനെ മാത്രം ആശ്രയിക്കേണ്ടി വന്ന ക്ഷീ ര കർഷകർ തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്ന വൈക്കോലിന് ഇരട്ടി വില നൽകി വാങ്ങേണ്ടി വരുന്നു.
വൈക്കോലിന്റെ പൊള്ളുന്ന വിലവർധനവ് ക്ഷീരകർഷകർക്ക് താങ്ങാനാവുന്നില്ല. ഇതിന് പരിഹാരമെന്ന നിലയിൽ ക്ഷീരസംഘം വഴി കുറഞ്ഞവിലയ്ക്ക് വൈക്കോൽ നൽകാനുള്ള സംവിധാന മൊ രുക്കണമെന്ന് താഴം വാർഡ് പഞ്ചായത്ത് അംഗം അമ്പിളി ആവശ്യപ്പെട്ടു.
കിഴക്കേകല്ലട താഴം വാർഡിലെ താണ പ്രദേശങ്ങളായ മൂഴി, പടന്ന ഭാഗങ്ങളിൽ വെള്ളപ്പൊക്കവും അതിയായ ഒഴുക്കും കാരണം നിരവധി താറാവു കൃഷിക്കാരാണ് ദുരിതത്തിലായത്. നൂറുകണക്കിന് താറാവുകൾ വെള്ളത്തിൽ ഒഴുകിപ്പോയി.
കല്ലടയാറ്റിൽ നിന്നും വെള്ളം കയറുന്നത് കാരണം താറാവുകളുടെ ആവാസ സൗകര്യങ്ങളും ഒഴുക്കിൽപെട്ടു. കൊടുംതണുപ്പും മഴവെള്ളവും കാരണം താറാവുകൾ ചത്തൊടുങ്ങാതിരിക്കാൻ വൈദ്യസഹായമെത്തിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.