നാദാപുരം :വാണിമേല്‍ പഞ്ചായത്തിലെ ആദിവാസി കോളനികളില്‍ മിൽമ വിതരണം ചെയ്ത പശുക്കള്‍ ഉത്പാദന ശേഷി കുറഞ്ഞവയും, രോഗം ബാധിച്ചവയുമാണന്ന് ആരോപണം.ദിനം പ്രതി 10 മുതൽ 20 ലിറ്റര്‍ പാല്‍വരെ ലഭിക്കുമെന്നായിരു പശുകളെ എത്തിച്ച ഉദ്യോഗസ്ഥരുടെ വാഗ്ദാനം ഇത് പാളിയതോടെയാണ് കോളനികളിലെ ക്ഷീര കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായത്. മാടാഞ്ചേരി,പന്നിയേരി,ഉരുട്ടി,കുറ്റല്ലൂര്‍ എന്നിവിടങ്ങളിലെ നിരവധി കര്‍ഷകരാണ് കൂടുതൽ ലിറ്റര്‍ പാല് എന്ന ഉദ്യോഗസ്ഥരുടെ വാഗ്ദാനത്തില്‍ വഞ്ചിതരായത്. പട്ടിക വര്‍ഗ വകുപ്പില്‍ നിന്നാണ് ഒരു കോടിയോളം രൂപ ചിലവിട്ട് മിൽമയാണ് പശുക്കളെ വിതരസ്ഥ ചെയ്തത്.
എന്നാല്‍ ആറ് ലിറ്ററില്‍ കൂടുതല്‍ പാല് പശുക്കളില്‍ നിന്ന് നാളിത് വരെയായി ലഭിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.75 ഓളം പശുക്കളെയാണ് ഇത്തരത്തില്‍ വിതരണം ചെയ്തിട്ടുള്ളത്.ഇതില്‍ അഞ്ച് പശുക്കളും,ആറ് കിടാക്കളും ചത്തെന്നും മിക്ക പശുക്കളും പല രോഗബാധയാല്‍ വലയുകയാണെന്നുമാണ് ഉടമകള്‍ പറയുന്നത്.
കേരളത്തിൽ വിവിധ ഫാമുകളിൽ കേരളത്തിന് ഇണങ്ങുന്ന പശുക്കളെ യഥേഷ്ടം ലഭ്യമാണങ്കിലും തമിഴ്നാട്ടിലെ മാർക്കറ്റുകളിൽ നിന്നും, കോയമ്പത്തൂരിലെ പശു ചന്തകളിൽ നിന്നുമാണ് പശുക്കളെ എത്തിച്ചിട്ടുള്ളത് കർഷകർക്ക് ആരോപിക്കുന്നു.
50000 രൂപയാണ് ഒരു പശുവിന്റെ വിലയായി ഗവ കണക്കാക്കിയിട്ടുള്ളത്.മിക്ക പശുക്കളും പ്രായമായവയും,കറവവറ്റിയവയും, അസുഖ ബാധ ഉളളവയുമാണന്നാണ് പ്രധാന ആരോപണം.പശുക്കളുടെ സംരക്ഷണത്തിനായി ദിനം പ്രതി കര്‍ഷകര്‍ക്ക് 200 രുപയും ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തിരുന്നു എന്നാലൊരു കര്‍ഷകനും നയാ പൈസയും ലഭിച്ചിട്ടില്ല.
ദിവസേന ജോലിക്ക് പോയി കുടുബം പുലർത്തി പോന്നിരുന്ന ആദിവാസി കുടുംബങ്ങളാണ് പശുക്കളെ ലഭിച്ചതോടെ ജോലി ഒഴിവാക്കി പശുവളർത്തൽ ജോലിയിലേക്ക് തിരിഞ്ഞതോടെ ഒരു വർഷമായി ഇതിൽ നിന്ന് ജീവിക്കാൻ വേണ്ട വരുമാനം ലഭിക്കാതെ നരകയാതന അനുഭവിക്കുകയാണ്കർഷകർ.
കാലി തീറ്റ വിതരണത്തിലും വൻ ക്രമക്കേട് നടക്കുന്നതായും കർഷകരിൽ നിന്ന് പശു ഒന്നിന് പത്തായിരം രൂപ ഉദ്യോഗസ്ഥർ വാങ്ങിയതായും കർഷകർ പറയുന്നു. എന്നാൽ കർഷകരുടെ മേൽനോട്ടത്തിൽ മാത്രമേ പശുക്കളെ തെരഞ്ഞടുക്കാവൂ എന്ന നിബദ്ധന ഉദ്യോഗസ്ഥർ പാലിക്കാത്തതാണ് കർഷകർക്ക് ഗുണമേൻമ കുറഞ്ഞ പശുക്കളെ ലഭിക്കാൻ ഇടയാക്കിയത് എന്നും ഇവർ ആരോപിക്കുന്നു.