ചണ്ഡിഗഡ്: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്. കാശാപ്പു ചെയ്യുന്നതിൽനിന്നും പശുവിനെ സംരക്ഷിക്കാൻ ഇതാണ് മാർഗമെന്നും അദ്ദേഹം പറഞ്ഞു. അംബാലയിൽ ഗോശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബംഗാൾ കടുവയ്ക്കു ലഭിച്ച അതേ ബഹുമതി പശുവിനും നൽകണം. ഇത്തരം അംഗീകാരം നൽകിയാൽ പശുവിന്റെ സുരക്ഷയിലേക്ക് ഇത് നയിക്കും. പശുവിനെ കശാപ്പുചെയ്യുന്നതും കുറയും. പശുവിന്റെ സംരക്ഷണത്തിന് സംസ്ഥാന സർക്കാരുകൾ മതിയായ നിയമം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. അംബാലയിലെ ഗോശാലയുടെ നടത്തിപ്പിന് 10 ലക്ഷം രൂപ അദ്ദേഹം നൽകുകയും ചെയ്തു.