ഗോഹട്ടി: കന്നുകാലികളെ കൊല്ലുന്നതും ഭക്ഷിക്കുന്നതും നിരോധിച്ചുകൊണ്ടുള്ള കന്നുകാലി സംരക്ഷ ബിൽ ആസാം സർക്കാർ നിയമസഭയിൽവച്ചു.
ഇത്തരക്കാർക്കെതിരേ ജാമ്യമില്ലാ വകുപ്പു ചുമത്തി നിയമനടപടി സ്വീകരിക്കുമെന്നു ബില്ലിൽ പറയുന്നു. ബിൽ നിയമമാകുന്നതോടെ പരമാവധി മൂന്നുവർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാകും.
ഇതുകൂടാതെ അഞ്ചുലക്ഷം രൂപവരെ പിഴയും ഒടുക്കേണ്ടിവരും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ബിൽ ഇന്നലെ നിയമസഭയുടെ മേശപ്പുറത്തുവച്ചത്.
1950ലെ കന്നുകാലി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ ബിൽ സർക്കാർ നിയമസഭയിൽ അവതരിപ്പിക്കുന്നത്.
ബിൽ നിയമമായാൽ കന്നുകാലികളെ കൊല്ലുന്നതും ഭക്ഷിക്കുന്നതും അവയെ മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകുന്നതുമുൾപ്പെടെയുള്ളവ നിയമംമൂലം നിരോധിക്കപ്പെടും.