നിൽക്കവിടെ… ഓടിവരുന്ന ഒരുകൂട്ടം പശുക്കളെ നോക്കി നിൽക്കാൻ ആജ്ഞാപിച്ചു; പിന്നീട് സംഭവിച്ചത് അ​ദ്ഭു​ത​മെ​ന്ന് സോഷ്യൽ മീഡിയ

സൈ​ക്കി​ള്‍ ച​വി​ട്ടി വ​രു​ന്ന​തി​ന്‍റെ ക്ഷീ​ണം തീ​ര്‍​ക്കാ​ന്‍  തി​ര​ക്കി​ല്ലാ​ത്ത റോ​ഡി​ല്‍ സൈ​ക്കി​ളി​ല്‍ നി​ന്നി​റ​ങ്ങി. എ​ന്നാ​ല്‍ ഒ​രു ശ​ബ്ദം കേ​ട്ട് നോ​ക്കി​യ​പ്പോ​ള്‍ അ​താ ഒ​രു​കൂ​ട്ടം പ​ശു​ക്ക​ള്‍ റോ​ഡി​ലൂ​ടെ ത​ന്‍റെ നേ​രെ പാ​ഞ്ഞു​വ​രു​ന്നു. അ​വ​യെ ത​ട​ഞ്ഞു നി​ര്‍​ത്താ​ന്‍ സ​ഹാ​യ​മ​ഭ്യ​ര്‍​ഥി​ച്ചു​ള്ള ക​ര്‍​ഷ​ക​ന്‍റെ ശ​ബ്ദ​വും പി​ന്നാ​ലെ​യെ​ത്തി.

എ​ന്തു ചെ​യ്യ​ണ​മ​മെ​ന്ന​റി​യാ​തെ ഒ​രു നി​മി​ഷം വ​ണ്ട​റ​ടി​ച്ച ഒ​ക്കോ​ണ​ര്‍ ര​ണ്ടും ക​ല്‍​പ്പി​ച്ച് പ​ശു​ക്ക​ളു​ടെ മു​മ്പി​ലേ​ക്ക് ചാ​ടി അ​വ​യോ​ട് നി​ല്‍​ക്കാ​ന്‍ ആ​ജ്ഞാ​പി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ഭു​ത​മെ​ന്നു പ​റ​യ​ട്ടെ പ​ശു​ക്ക​ള്‍ ഒ​ന്നാ​കെ അ​വി​ടെ നി​ല്‍​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

അ​തോ​ടെ ക​ര്‍​ഷ​ക​ന് പി​ന്നാ​ലെ​യെ​ത്തി അ​വ​യെ നി​യ​ന്ത്രി​ക്കാ​നു​ള്ള സ​മ​യ​വും കി​ട്ടി. ഈ ​സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ച ഒ​ക്കോ​ണ​ര്‍ ത​ന്‍റെ സൈ​ക്കി​ള്‍ യാ​ത്ര​യി​ല്‍ സം​ഭ​വി​ച്ച ഏ​റ്റ​വും വി​ചി​ത്ര​മാ​യ കാ​ര്യ​മെ​ന്നാ​ണ് ഇ​തി​നെ വി​ശേ​ഷി​പ്പി​ച്ച​ത്.

വീ​ഡി​യോ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വ​ന്‍​ത​രം​ഗ​മാ​വു​ക​യും ചെ​യ്തു. 13 ദ​ശ​ല​ക്ഷം ആ​ളു​ക​ള്‍ ക​ണ്ട വീ​ഡി​യോ​യ്ക്ക് 1.5 ദ​ശ​ല​ക്ഷം പേ​ര്‍ ലൈ​ക്ക് അ​ടി​ക്കു​ക​യും നി​ര​വ​ധി പേ​ര്‍ ക​മ​ന്‍റ് ചെ​യ്യു​ക​യും ചെ​യ്തു.

സ​മാ​ന​മാ​യ അ​നു​ഭ​വം ത​നി​ക്ക് സ്‌​കോ​ട്ട്‌​ല​ന്‍​ഡി​ല്‍ വ​ച്ചു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ഒ​രാ​ള്‍ ക​മ​ന്‍റ് ചെ​യ്ത​ത്. അ​ന്ന് പ​ശു​ക്ക​ള്‍​ക്കു പ​ക​രം ചെ​മ്മ​രി​യാ​ടു​ക​ളാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ അ​വ ത​ന്നെ അ​നു​സ​രി​ക്കാ​തെ ക​ളി​യാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ശ​ബ്ദ​മു​ണ്ടാ​ക്കി മു​മ്പോ​ട്ട് ഓ​ടി​പ്പോ​യ​തോ​ടെ താ​ന്‍ ഇ​ളി​ഭ്യ​നാ​യെ​ന്നും അ​യാ​ള്‍ പ​റ​യു​ന്നു.

പ​റ​യു​ന്നു.

Related posts

Leave a Comment