ഗോമൂത്രം കാന്‍സറിനുള്ള മരുന്നുകളുടെ ചേരുവയെന്ന് അവകാശവാദവുമായി കാമധേനു ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നു. ഗോമൂത്രവും പശുവിന്‍ പാലും ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ പകര്‍ച്ച വ്യാധികള്‍ക്ക് വരെയുള്ള മരുന്നെന്ന അവകാശ വാദവുമായി കാമധേനുവാണ് ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നത്. സ്ഥാപനത്തിന്റെ ഉത്പന്നങ്ങളെല്ലാം സംഘ പരിവാറുമായി ബന്ധപ്പെട്ട ഓഫീസുകളിലൂടെ ലഭ്യമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കറവ നിര്‍ത്തിയ പശുക്കള്‍ കര്‍ഷകര്‍ക്ക് ബാധ്യതയായാകുമ്പോള്‍ അവരില്‍ നിന്നും ഗോമൂത്രം പണം നല്‍കി വാങ്ങാനും കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് കാന്‍സറിനെയും മറ്റ് പല രോഗങ്ങളെയും പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നും കമ്പനി അവകാശപ്പെട്ടു. പശുവിന്റെ പാലും ഗോമൂത്രവും കാന്‍സര്‍ രോഗത്തിനും മറ്റ് രോഗങ്ങള്‍ക്കും മരുന്നാവുമെന്നാണ് അധികൃതര്‍ വാദിക്കുന്നത്.