ദിവസേന പ്രഭാതഭക്ഷണം പശുവിന്റെ ചാണകവും മൂത്രവും! പശുക്കളുടെ ക്ഷേമത്തിനായി ചെലവഴിക്കുന്നത് ലക്ഷങ്ങള്‍; ഭാര്യയേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് ജീവിതം പശുക്കള്‍ക്കൊപ്പമാക്കിയ ഇന്ത്യക്കാരന്റെ കഥ

പശുവിനെയോ മൃഗങ്ങളെയോ സ്‌നേഹത്തോടെ വളര്‍ത്തുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ അത് ഭാര്യയേയും മക്കളേയും കുടുംബത്തെയും ഉപേക്ഷിച്ചുകൊണ്ടാണെങ്കിലോ. അഹമ്മദാബാദ് സ്വദേശിയായ വിയജ് പര്‍സാന എന്ന നാല്‍പത്തിനാലുകാരന്‍ ഇത്തരത്തിലൊരാളാണ്. ഭാര്യയേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് ജീവിതം പശുക്കള്‍ക്കൊപ്പമാക്കിയ ഇന്ത്യക്കാരന്റെ കഥ ഏറ്റെടുത്തിരിക്കുകയാണ് ലോക മാധ്യമങ്ങള്‍. സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് പശുക്കളെ കുളിപ്പിച്ചും തീറ്റിച്ചും അവയ്ക്കൊപ്പം ഉറങ്ങിയും ജീവിതം കഴിച്ചു കൂട്ടുകയാണ് വിജയ്. പലപ്പോഴും ഇയാളുടെ ഭക്ഷണം ഗോമൂത്രവും ചാണകവുമാണെന്നും ഇത് തന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചെന്നും ഇയാള്‍ അവകാശപ്പെടുന്നു. നഗരത്തില്‍ സ്വന്തമായി 22 ജിമ്മുകള്‍ ഉള്ള ഇയാള്‍ ജോലിക്ക് പോകും മുമ്പ് ദിവസവും രാവിലെയുള്ള പ്രഭാത ഭക്ഷണവും പശുവിന്റെ ചാണകവും ഗോമൂത്രവുമാണ്. ഗോമൂത്രം മാത്രം കുടിച്ച് 22 ദിവസം താന്‍ ജീവിച്ചെന്നും ഇയാള്‍ അവകാശപ്പെടുന്നു.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ സ്വന്തം കുടുംബം ഉപേക്ഷിച്ച് ആശ്രമം സ്ഥാപിച്ച് ആത്മീയപരമായ രീതിയില്‍ ജീവിതം ആരംഭിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള വീട്ടില്‍ നിന്നും നാല് മൈല്‍ അകലെയാണ് ഇയാള്‍ താമസിക്കുന്നത്. ഈ വര്‍ഷം ആദ്യം തന്റെ ഏറ്റവും പ്രിയപ്പെട്ട പൂനം എന്ന പശുവിന്റെ വിവാഹം അര്‍ജുന്‍ എന്ന കാളയുമായി ഇദ്ദേഹം നടത്തി. പതിനെട്ട് ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. 5000 അതിഥികളെയാണ് അവര്‍ സ്വീകരിച്ചത്. ഈ വര്‍ഷം പൂനത്തിനെും അര്‍ജുനും ജനിച്ച പശുക്കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനായി അഞ്ച് ലക്ഷത്തോളം രൂപയും മുടക്കി. അഹമ്മദാബാദില്‍ ജീവിച്ചിരുന്ന സമയത്ത് ആദ്യകാലങ്ങളില്‍ ചൂതാട്ടമായിരുന്നു ഇയാളുടെ പ്രധാന വിനോദം. പിന്നീട് പശുക്കളുമായി ഇടപെഴുകി തുടങ്ങിയതോടെ തന്റെ ജീവിതം മാറി മറിഞ്ഞതായും അദ്ദേഹം പറയുന്നു. പശുക്കളുമായി കഴിയുമ്പോള്‍ ഞാന്‍ ലോകത്തെ തന്നെ മറക്കുന്നു.

ഞങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക ബന്ധമാണ്. പശുക്കളെ കൂടാതെ രണ്ട് കാളകളും ആറ് പട്ടികളും മയില്‍, മുയല്‍, പക്ഷികള്‍, പാമ്പ് അടക്കം 2000 മൃഗങ്ങള്‍ ഇയാള്‍ക്ക് ഉണ്ട്. എനിക്ക് ഇന്ന് കാണുന്ന എല്ലാം നേടി തന്നത് പശുക്കളാണ്. എന്റെ സമ്പാദ്യവും ആരോഗ്യവും വ്യക്തിത്വവും എല്ലാം മെച്ചപ്പെട്ടെന്നും ഇയാള്‍ പറയുന്നു. പശുക്കളോടുള്ള തന്റെ ഇഷ്ടം മനസ്സിലാക്കിയ ഭാര്യ ഗീതയും കുടുംബവും പിന്നീട് തന്റെ ഇഷ്ടത്തിന് വഴിമാറി തന്നതായും ഇയാള്‍ പറയുന്നു. സ്വന്തമായി സിറ്റിയില്‍ 22 ജിമ്മുകള്‍ ഉള്ള ഇയാള്‍ ജോലിക്ക് പോയ ശേഷം കുറച്ച് നേരം സ്വന്തം വീട്ടിലേക്ക് പോകും. ഏതാനും മിനറ്റുകള്‍ അവിടെ ചിലവഴിച്ച ശേഷം ആശ്രമത്തിലേക്ക് തിരിച്ച് എത്തും. തന്റെ പശുക്കളുമൊത്ത് രാത്രി മുഴുവന്‍ കഴിയും. സരസ്വതി എന്ന പശുവിനൊപ്പമാണ് ഭക്ഷണം കഴിക്കുന്നതും ടിവി കാണുന്നതും ഉറങ്ങുന്നതും എല്ലാം എന്നും ഇയാള്‍ പറയുന്നു. മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ സോഷ്യല്‍മീഡിയകളിലും ഇദ്ദേഹവും ഇദ്ദഹത്തിന്റെ പശുക്കളും താരങ്ങളാണ്.

 

Related posts