മധ്യപ്രദേശിലെ ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ ഉലാത്തുന്ന പശുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ഗുരുതര രോഗമുള്ളവര്‍ക്ക് കൂടുതല്‍ പരിചരണം ലഭിക്കാന്‍ സ്ഥാപിക്കുന്ന ഐസിയുവില്‍ പശു റോന്തുചുറ്റുന്ന ദൃശ്യങ്ങള്‍ കണ്ട് സോഷ്യല്‍മീഡിയ ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്.
ആശുപത്രിയില്‍ റൗണ്ട്സിനു പോകുന്ന ഡോക്ടര്‍മാരെപ്പോലെയാണ് പശുവിന്റെ കറക്കം. രാജ്ഗഡിലാണ് സംഭവം.
ഇവിടത്തെ ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ പശു അലഞ്ഞുതിരിഞ്ഞ് നടക്കുന്നതാണ് ദൃശ്യങ്ങളായി പുറത്തുവന്നത്. പശുവിനെ കണ്ട് ഇതിനെ പുറത്തേയ്ക്ക് മാറ്റാന്‍ ജീവനക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
സംഭവം വിവാദമായതോടെ, ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചു.
വാര്‍ഡ് ബോയിക്കും സെക്യൂരിറ്റി ജീവനക്കാരനുമെതിരെ നടപടി സ്വീകരിച്ചതായി സിവില്‍ സര്ജന് രാജേന്ദ്രന് കത്താരിയ അറിയിച്ചു.