പശുവിനെ ഒരു വിശുദ്ധ മൃഗമായി കണക്കാക്കുകയും സമ്പത്ത്, ശക്തി, മാതൃസ്നേഹം എന്നിവയുടെ പ്രതീകമായി കാണുകയും ചെയ്യുന്ന ആളുകൾ നമ്മുടെ ചുറ്റുമുണ്ട്. അടുത്തിടെ അത്തരമൊരു വിശ്വാസത്തിനെ കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിൽ ഒരു കൊച്ചുകുട്ടിയെ ക്ഷേത്ര തറയിൽ കിടത്തുകയും പശു കുഞ്ഞിന്റെ മുകളിലൂടെ നടക്കുകയും ചെയ്യുന്നത് കാണിക്കുന്നു.
പശുവിന്റെ കാൽ കുട്ടിയിൽ നിന്ന് ഏതാനും ഇഞ്ച് അകലെയാണ്. എന്നാലും കുട്ടി അതിൽ നിന്ന് രക്ഷപ്പെട്ടു. കർണാടകയിലെ ശ്രീ കാലഭൈരവേശ്വര സ്വാമി ക്ഷേത്രത്തിൽ നിന്നുള്ളതാണ് വീഡിയോ. വൈറൽ വീഡിയോയിൽ ക്ഷേത്ര പരിസരത്ത് ഒരു പശുവിനെ കാണാം.വളരെ വലിയൊരു പശുവാണ് അത്. ഈ പശുവിന്റെ കൊമ്പിനും നല്ല നീളമുണ്ട്.
അച്ഛൻ തന്റെ കുഞ്ഞിനെ തറയിൽ കിടത്തുന്നു. അതിനുശേഷം, പശുവിന്റെ ഉടമ പശുവിനെ കുട്ടിയുടെ മേൽ നടക്കാൻ പ്രേരിപ്പിക്കുന്നു. പശുവും അവൻ്റെ മുകളിലൂടെ സുഖമായി നടക്കുന്നു. പശുവിന്റെ കാൽ കുട്ടിയുടെ വളരെ അടുത്താണ്. ഈ വീഡിയോ കാണുമ്പോൾ ഭയം തോന്നിയേക്കാം. പശു കുട്ടിയെ ഉപദ്രവിച്ചിട്ടില്ല. അത് കടന്നുപോകുമ്പോൾ കുഞ്ഞ് തിരിഞ്ഞ് പശുവിനെ നോക്കുന്നു. ഇത്രയും കാര്യങ്ങളാണ് വീഡിയോയിൽ കാണുന്നത്.
വീഡിയോ ഇതിനോടകം 98 ലക്ഷം വ്യൂസ് കഴിഞ്ഞു. കൂടാതെ നിരവധി പേർ തങ്ങളുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തി. പലരും ഈ ആചാരത്തെ അനുകൂലിക്കുമ്പോൾ ചിലർ ഇതിനെ വിമർശിക്കുന്നുമുണ്ട്. ഇത് അന്ധവിശ്വാസമാണെന്ന് പലരും പറയുമ്പോൾ പലരും ഇതിനെ പാരമ്പര്യത്തിന്റെ ഭാഗമാണെന്ന് വിളിക്കുന്നു. അതിനാലാണ് ഇതിനെ ചോദ്യം ചെയ്യുന്നവരെ മറ്റുള്ളവർ ട്രോളുന്നത്.
ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ പശുക്കൾ പലപ്പോഴും തെരുവുകളിൽ കാണപ്പെടുകയും ഗ്രാമവാസികൾ സംരക്ഷിക്കുകയും ചെയ്യുന്നു. പശുക്കളുടെ പാൽ ശുദ്ധമായാണ് കണക്കാക്കപ്പെടുന്നത്. ഇത് ആചാരങ്ങളിലും വഴിപാടുകളിലും ഉപയോഗിക്കുന്നു.