ക്ലാസ്മുറിയുടെ ചുവരുകളില് ചാണകം തേച്ച് കോളജ് പ്രിന്സിപ്പല് പ്രത്യുഷ് വത്സല. ഡല്ഹി സര്വകലാശാലയ്ക്ക് കീഴിലെ ലക്ഷ്മി ഭായ് കോളജിലാണ് സംഭവം. അസഹനീയമായ ചൂട് കാരണം വിദ്യാർഥികൾക്ക് പഠിക്കാൻ സാധിക്കുന്നില്ല. അതിനാൽ ചൂട് കുറയ്ക്കാനാണ് ഇത്തരത്തിൽ ചുമരുകളിൽ ചാണകം മെഴുകുന്നതെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം.
ഇതിനെതിരേ കോളജിലെ ഒരു വിഭാഗം അധ്യാപകരും വിദ്യാര്ഥികളും രംഗത്തെത്തി. ചുമരിൽ ചാണകം തേക്കുന്നതിനു മുൻപ് കോളജിലെ ശുചിമുറികൾ വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടിയിരുന്നതെന്ന് വിദ്യാര്ത്ഥികള് പറയുന്നു.
പൊട്ടിത്തകർന്ന വാതിലുകളും ജനലുകളും ആദ്യം നന്നാക്കണമെന്നും വിദ്യാർഥികൾ ആരോപിച്ചു. അതേസമയം, സംഭവത്തിന്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. വേനലില് വളരെയധികം ചൂട് അനുഭവപ്പെടുന്ന കോളജിലെ ബ്ലോക്ക് സിയിലെ ചുരുകളിലാണ് പ്രിൻസിപ്പൽ ചാണകം തേച്ചത്. ചില ജീവനക്കാര് ഇവരെ സഹായിക്കുന്നത് വീഡിയോയില് കാണാം.