മൂവാറ്റുപുഴ: ജില്ലയില്‍ ചര്‍മമുഴ രോഗം പരത്തുന്ന കാപ്രിപോക്സ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയ പശുക്കളുടെ എണ്ണം 233 ആയി ഉയര്‍ന്നു.
ഇന്നലെ 54 പശുക്കള്ക്കുകൂടി വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെയാണ് എണ്ണം വര്‍ധിച്ചത്. നിലവില്‍ 36 പഞ്ചായത്തുകളിലാണു രോഗം കണ്ടെത്തിയിട്ടുള്ളത്.
അതിനിടെ, കാപ്രിപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കി.
വാളകത്തും കിഴക്കന്പലത്തും 100 വീതവും പുത്തന്‍കുരിശില്‍ 98ഉം പശുക്കള്‍ക്ക് ഇന്നലെ വാക്സിനേഷന് നല്കി. ഇതോടെ ജില്ലയില്‍ വാക്സിനേഷന് നല്കിയ മൃഗങ്ങളുടെ എണ്ണം 3226 ആയി. മണീട് (മൂന്ന്), കീഴ്മാട് (ആറ്), ചെറുവട്ടൂര്‍ (ഒന്ന്), വാളകം (ആറ്), പല്ലാരിമംഗലം (ഒന്ന്), ആന്പല്ലൂര്‍ (അഞ്ച്), മുക്കന്നൂര്‍ (മൂന്ന്), മലയാറ്റൂര്‍ (ഒന്ന്), മാറാടി (ഒന്ന്), കുഴുപ്പിള്ളി (ഒന്ന്), എടക്കാട്ട് വയല്‍ (നാല്), വെസ്റ്റ് വെങ്ങോല (രണ്ട്), ഏഴിക്കര (ഒന്ന്), നെല്ലാട് (13), വളയന്‍ചിറങ്ങര (നാല്), ഏലൂര്‍ (രണ്ട്) അടക്കം ഇന്നലെ 54 പശുക്കളിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
ഇന്നും വാക്സിനേഷന് നടക്കും. രോഗ ലക്ഷണങ്ങള്‍ കാണുന്ന കര്‍ഷകര്‍ വിവരം വെറ്ററിനറി ഡിസ്പെന്‍സറികളിലോ ജില്ലാ മൃഗസംരക്ഷണ ഓഫീസിലെ 0484 2351264 കണ്ട്രോള് റൂം നന്പറിലോ അറിയിക്കണമെന്നു ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ലൈബി പോളിന് അറിയിച്ചു.