കൊയിലാണ്ടി: എഐവൈഎഫ് നേതാവിനെ കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവ ത്തില്‍ സിപിഐ ലോക്കല്‍ കമ്മിറ്റിയും, എഐവൈഎഫും പ്രതിഷേധിച്ചു. സിപിഐ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറിയും എഐവൈഎഫ് മണ്ഡലം കമ്മിറ്റി മെമ്പറുമായ സി.പി. ഹരീഷിനെയാണ് പോലീസ് സ്റ്റേഷനില്‍വച്ച് പോലീസു ദ്യോഗസ്ഥന് കഴുത്തിനുപിടിക്കുകയും, മൊൈബൈല് ഫോണ്‍ പിടിച്ചെടുത്ത് മണിക്കൂറുകളോളം സ്റ്റേഷനില്‍ പിടിച്ചുവയ്ക്കുകയും ചെയ്തത്.
ഒരു പരാതിയുമായി ബന്ധപ്പെട്ടാണ് ഹരീഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലെക്ക് മാര്‍ച്ച് നടത്തി. ജനകീയ പോലീസിന്റെ മുഖം വികൃതമാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ, എഐവൈഎഫ് നേതാക്കള്‍ അധികൃതരോടാവശ്യപ്പെട്ടു.