ഇത് എങ്ങനെ പരിഹരിക്കുമെന്ന് ചോദ്യത്തിന് സിപിഐയ്ക്കോ നിയുക്ത ചീഫ് വിപ്പ് കെ.രാജനോ മറുപടിയില്ല. ഔദ്യോഗിക വസതിയും വാഹനവുമില്ലാതെ ചെലവ് ചുരുക്കുമെന്നാണ് രാജൻ പറഞ്ഞത്. എന്നാൽ, ഇത് മാത്രം ഉപേക്ഷിക്കുമ്പോൾ കോടികളുടെ കണക്കിൽ എത്ര വ്യത്യാസം വരുമെന്ന് കണ്ടറിയണം. സെക്രട്ടറിമാരും പേഴ്സണല്‍ അസിസ്റ്റന്റുമാരും ഉള്‍പ്പെടെ 29 ജീവനക്കാരെ നിയമിക്കാനുള്ള അധികാരം ചീഫ് വിപ്പിനുണ്ട്.
യുഡിഎഫ് ഭരണ കാലത്ത് പി.സി. ജോര്‍ജും തോമസ് ഉണ്ണിയാടനും 29 ജീവനക്കാരെ നിയമിച്ചിരുന്നു. ഇത് സര്‍ക്കാരിന് വന്‍ബാധ്യത വരുത്തിവയ്ക്കുന്നുവെന്ന് കാണിച്ച് ആദ്യം രംഗത്തെത്തിയതും ഇരുവർക്കുമെതിരെ കടന്നാക്രമിച്ചതും സിപിഐ ആയിരുന്നുവെന്നതും ശ്രദ്ധേയം.
ജീവനക്കാരെ കുറച്ച് ചിലവ് ചുരുക്കുമെന്ന് കെ.രാജന് വിശദീകരിച്ചാലും നല്ലൊരു തുക ഒരു ആവശ്യവുമില്ലാതെ ചെലവാകും. അനാവശ്യ ചെലവ് ഒഴിവാക്കാന്‍ ചീഫ് വിപ്പ് പദവി വേണ്ടെന്ന് ഇടതുമുന്നണിയില്‍ വാദിച്ച സിപിഐ ഇപ്പോള്‍ എല്ലാ രാഷ്ട്രീയ ആദര്‍ശങ്ങളും കാറ്റില്‍പ്പറത്തി പദവി ഏറ്റെടുക്കുന്നുവെന്ന് ഇടതുപാളയത്തെ തന്നെ അമ്പരപ്പിച്ചിട്ടുണ്ട്.
പ്രളയത്തെ അതിജീവിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് വരെ ശമ്പളം പിരിക്കുന്ന സമയത്താണ് പൊതുജനത്തിന് ഒരു ഉപകാരമവുമില്ലാത്ത ചീഫ് വിപ്പ് പദവിക്കായി കോടികള്‍ പാഴാക്കാന്‍ പോകുന്നതെന്നാണ് സിപിഐയ്ക്കെതിരെയുള്ള പ്രധാന വിമർശനം. മൂന്ന് വര്‍ഷം ചീഫ് വിപ്പില്ലാതെ പ്രവര്‍ത്തിച്ച സര്‍ക്കാരിന് ഇനി രണ്ടു വര്‍ഷത്തേക്ക് എന്തിന് ആ പദിവയെന്ന ചോദ്യത്തിന് മുന്നണി നേതൃത്വത്തിനോ പാർട്ടി നേതൃത്വത്തിനോ മറുപടിയുമില്ല.
ഇ.പി.ജയരാജന് തിരികെ വന്നപ്പോള്‍ എം.എം.മണി ഒഴിയണമെന്ന് സിപിഐ നിലപാട് എടുത്തിരുന്നു. എന്നാല്‍, ക്യാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പ് പദവി വാഗ്ദാനം ചെയ്തു സിപിഎം സിപിഐയെ വരുതിയിലാക്കുകയായിരുന്നു.
സിപിഐ ചീഫ് പദവി ഏറ്റെടുക്കുന്നതോടെ 20 മന്ത്രിമാർക്ക് പുറമെ കാബിനെറ്റ് റാങ്കിലുള്ളവരുടെ എണ്ണം മൂന്നാകും. ഭരണപരിക്ഷ്ക്കാര കമ്മീഷന് ചെയര്മാന്, മുന്നോക്ക് വികസന കോര്പ്പറേഷന് ചെയര്മാന്, ഇപ്പോള്‍ ചീഫ് വിപ്പും.