ഭരണത്തണലിൽ മൂന്നാറിനേക്കാൾ വലിയ കൈയേറ്റം..! പാ​ർ​ട്ടി ഓ​ഫീ​സി​നു പി​ന്നാ​ലെ പ​ട്ട​യ​വി​വാ​ദ​വും; ചേ​ർ​ത്ത​ല​യി​ൽ സി​പി​ഐ പ്ര​തി​രോ​ധ​ത്തി​ൽ

ചേ​ർ​ത്ത​ല: പാ​ർ​ട്ടി ഓ​ഫീ​സ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് അ​ന​ധി​കൃ​ത​മാ​ണെ​ന്ന വി​വാ​ദ​ത്തി​നു​പി​ന്നാ​ലെ പ​ട്ട​യ​വി​വാ​ദ​വും ഉ​യ​ർ​ന്ന​തോ​ടെ ചേ​ർ​ത്ത​ല​യി​ൽ സി​പി​ഐ പ്ര​തി​രോ​ധ​ത്തി​ൽ. സി​പി​ഐ​യു​ടെ പോ​ഷ​ക സം​ഘ​ട​ന​യ്ക്ക് ല​ഭി​ച്ച പ​ട്ട​യ​ഭൂ​മി മ​റി​ച്ചു​വി​റ്റു​വെ​ന്ന ആ​രോ​പ​ണ​മാ​ണ് സി​പി​ഐ​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ട്ട​യം ല​ഭി​ച്ച ഏ​ഴ് സെ​ന്‍റ് ഭൂ​മി മ​റി​ച്ചു​വി​റ്റ സി​പി​ഐ അ​നു​കൂ​ല സം​ഘ​ട​ന​യാ​യ ജോ​യി​ന്‍റ് കൗ​ണ്‍​സി​ലി​ന്‍റെ ന​ട​പ​ടി​യാ​ണ് പാ​ർ​ട്ടി​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. 1977 ലാ​ണ് ഭൂ​മി​യ്ക്ക് പ​ട്ട​യം ന​ൽ​കി​യ​ത്. ഭൂ​സം​ര​ക്ഷ​ണ നി​യ​മ​ത്തി​നു വി​രു​ദ്ധ​മാ​യാ​ണ് പ​ട്ട​യം ന​ൽ​കി​യ​തെ​ന്ന് നേ​ര​ത്തെ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

ന​ഗ​ര​ത്തോ​ട് ചേ​ർ​ന്ന് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ത​ണ്ണീ​ർ​മു​ക്കം വ​ട​ക്കു വി​ല്ലേ​ജി​ൽ​പെ​ട്ട സ​ർ​വെ ന​ന്പ​ർ ഒ​ന്ന്/​ഒ​ന്ന്(​ബ്ലോ​ക്ക് 27) 2.98 ആ​ർ​സ് ഭൂ​മി​യാ​ണ് സം​ഘ​ട​ന​യ്ക്ക് ന​ൽ​കി​യ​ത്. 1997 ഫെ​ബ്രു​വ​രി 27 ന് ​പ​ട്ട​യ​ഭൂ​മി തൈ​ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി​ക്ക് തീ​റാ​ധാ​രം ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം. 2002 ൽ ​ഭൂ​മി ര​ണ്ടു പേ​ർ​ക്കാ​യി കെ​മാ​റ്റം ചെ​യ്തെ​ന്നും രേ​ഖ​ക​ളി​ൽ പ​റ​യു​ന്നു.

കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നാ​യി വ​ർ​ഷ​ങ്ങ​ളാ​യി കൈ​വ​ശ​മി​രി​ക്കു​ന്ന ഭൂ​മി​ക്കാ​ണ് ഭൂ​സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം പ​ട്ട​യം ന​ൽ​കു​ന്ന​ത്. ക​ർ​ഷ​ക​ർ​ക്കോ വ്യ​ക്തി​ക​ൾ​ക്കോ ഭൂ​മി ന​ൽ​കാ​വൂ എ​ന്ന മാ​ന​ദ​ണ്ഡ​ത്തി​ന് വി​രു​ദ്ധ​മാ​യാ​ണ് സ​ർ​വീ​സ് സം​ഘ​ട​ന​ക്ക് പ​ട്ട​യം ന​ൽ​കി​യ​തെ​ന്നാ​ണ് വി​മ​ർ​ശ​നം. ഭൂ​മി​ക്ക് എ​ഴു​പ​ത് ല​ക്ഷ​ത്തോ​ളം രൂ​പ മ​തി​പ്പ് വി​ല​വ​രും. പ​ട്ട​യ​ദാ​നം നി​യ​മ​വി​രു​ദ്ധ​വും സ്വ​ജ​ന​പ​ക്ഷ​പാ​ത​വു​മാ​യി​രു​ന്നെ​ന്ന് ലാ​ൻ​ഡ് റ​വ​ന്യൂ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. രാ​ജീ​വ് പ​റ​ഞ്ഞു.

ഇ​ടു​ക്കി​യി​ലും മൂ​ന്നാ​റി​ലും ഉ​യ​രു​ന്ന പ​ട്ട​യ​ദാ​ന വി​വാ​ദ​ങ്ങ​ളേ​ക്കാ​ൾ ഗൗ​ര​വ​ക​ര​മാ​ണി​തെ​ന്നും ഇ​ത്ത​ര​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ ഭ​ര​ണ സ്വാ​ധീ​ന​ത്തി​ൽ അ​ന​ധി​കൃ​ത പ​ട്ട​യ​ദാ​ന​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഇ​തേ കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പ​ട്ട​യം ല​ഭി​ച്ച​തും കൈ​മാ​റ്റം ചെ​യ്ത​തും നി​യ​മം പാ​ലി​ച്ചാ​ണെ​ന്ന് ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ മു​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ആ​ർ. സു​ഖ​ലാ​ൽ പ​റ​ഞ്ഞു. അ​ന​ധി​കൃ​ത​മാ​യി ഓ​ഫീ​സ് കെ​ട്ടി​ടം നി​ർ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നി​ടെ ഭൂ​മി മ​റി​ച്ചു​വി​റ്റ സം​ഭ​വം സ​ജീ​വ​ച​ർ​ച്ച​യാ​യ​ത് ചേ​ർ​ത്ത​ല​യി​ൽ പാ​ർ​ട്ടി​യെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ക​യാ​ണ്.

Related posts