പുനലൂർ: സിപിഐ നേതാവിനെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് പ്രവർത്തകർ പുനലൂർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. കഴിഞ്ഞ രാത്രി അഞ്ചലിൽ സിപിഐ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായതിന് പിന്നാലെയാണ് അഞ്ചൽ മണ്ഡലം സെക്രട്ടറി ലിജു ജമാൽ അറസ്റ്റിലായത്. സംഘർഷത്തിൽ പുനലൂർ സിഐ ബിനു വർഗീസിനും പരിക്കേറ്റിരുന്നു.
അഞ്ചലിലായിരുന്നു സംഭവങ്ങളുടെ തുടക്കം. സിപിഐ പ്രധാനമന്ത്രിക്ക് എതിരെ നടത്തിയ പഞ്ച് ചലഞ്ച് പരിപാടിക്കിടെ ബിജെപി പ്രവർത്തകർ രംഗത്തെത്തി. തുടർന്ന് പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. പിന്നാലെ സിപിഐ പ്രവർത്തകർ പ്രകടനം നടത്തി മടങ്ങുന്നതിനിടെയാണ് പോലീസുമായി സംഘർഷമുണ്ടായതും ലിജു അറസ്റ്റിലായതും.
അറസ്റ്റ് വിവരം അറിഞ്ഞതോടെ പാർട്ടി പ്രവർത്തകർ സംഘടിച്ച് പുനലൂർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. മുൻ എംഎൽഎ പി.എസ്.സുപാൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വേണുഗോപാൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
സംഭവത്തിൽ പ്രതിഷേധിച്ച് പുനലൂർ സിപിഐ പ്രഖ്യാപിച്ച ഹർത്താൽ തുടരുകയാണ്. കടകന്പോളങ്ങൾ നഗരത്തിൽ അടഞ്ഞുകിടക്കുന്നു. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.