“മോ​ദി​യെ പു​റ​ത്താ​ക്കു, ഇ​ന്ത്യ​യെ ര​ക്ഷി​ക്കു”;  കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രെ സി​പി​ഐ യു​ടെ  കാ​ല്‍​ന​ട പ്ര​ചാ​ര​ണ ജാ​ഥ​യ്ക്ക് തുടക്കം

കു​ള​ത്തു​പ്പു​ഴ:കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രെ സി​പി​ഐ യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ “മോ​ദി​യെ പു​റ​ത്താ​ക്കു, ഇ​ന്ത്യ​യെ ര​ക്ഷി​ക്കു” എ​ന്ന മു​ദ്രാ​വ​ക്യം ഉ​യ​ര്‍​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ല്‍​ന​ട ജാ​ഥ​ക്ക് തു​ട​ക്ക​മാ​യി. അ​ഞ്ച​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ജാ​ഥ കു​ള​ത്തു​പ്പു​ഴ​യി​ല്‍ നി​ന്നു​മാ​ണ് ആ​രം​ഭി​ച്ച​ത്.

സി​പി​ഐ സം​സ്ഥാ​ന എ​ക്സി​കു​ട്ടീ​വ് അം​ഗ​xപി.​എ​സ് സു​പാ​ല്‍ ക്യാ​പ്റ്റ​ന്‍ കെ.​സി ജോ​സി​ന് പ​താ​ക കൈ​മാ​റി ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ള്ള​പ്പ​ണം പി​ടി​ക്കാ​ന്‍ എ​ന്ന പേ​രി​ല്‍ നോ​ട്ടു​നി​രോ​ധ​നം ന​ട​ത്തി ജ​ന​ങ്ങ​ളെ മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ള്‍ ഇ​ന്ധ​ന വി​ല വ​ര്‍​ധന​വി​ലൂ​ടെ ജ​ന​ങ്ങ​ളെ വീ​ണ്ടും ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണ് എ​ന്ന് പി.​എ​സ് സു​പാ​ല്‍ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ ​അ​നി​ല്‍​കു​മാ​ര്‍ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ലോ​ക്ക​ല്‍​ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി ​അ​നി​ല്‍​കു​മാ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.സി​പി​ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി.​പി ഉ​ണ്ണി​കൃ​ഷ്ണ​ന്‍, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ലി​ജു ജ​മാ​ല്‍,എ​സ് സ​ലിം, സ​ന്തോ​ഷ്‌ കു​മാ​ര്‍, കെ.​എ​ന്‍ വാ​സ​വ​ന്‍, പി ​ജെ രാ​ജു, ഷീ​ജ കെ ​ആ​ര്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

Related posts