ഇസ്മയിലിനെ തള്ളി സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചത് പാർട്ടി തീരുമാനം തന്നെ

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തിൽ സിപിഎം-സിപിഐ പോര് മുറുകുന്നതിനിടെ സിപിഐയ്ക്കു ള്ളിലും അഭിപ്രായ ഭിന്നത. തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്കുള്ള ഫണ്ട് അനുവദിച്ചത് പാർട്ടി അറിഞ്ഞു കൊണ്ടാണെന്നതടക്കമുള്ള പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയിലിന്‍റെ വാക്കുകളെ തള്ളി സിപിഐ. പാർട്ടി നേതൃത്വം അറിഞ്ഞുകൊണ്ടാണ് ഫണ്ട് അനുവദിച്ചത് എന്ന് വിശ്വസിക്കാനാവില്ലെന്നും അതേക്കുറിച്ച് വ്യക്തത വരുത്താൻ അന്നത്തെ പാർട്ടി സെക്രട്ടറി ജീവിച്ചിരിപ്പില്ലല്ലോയെന്നും സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു ദീപിക ഡോട്ട്കോമിനോട് പറഞ്ഞു.

പാർട്ടി മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചത് പാർട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ്. സംസ്ഥാനത്ത് നടക്കുന്ന വിഷയങ്ങളിൽ അടിയന്തര നടപടികൾ കൈക്കൊള്ളേണ്ടി വരുമ്പോൾ അതെല്ലാം ദേശീയ നേതൃത്വവുമായോ ദേശീയ എക്സിക്യൂട്ടീവുമായോ ആലോചിക്കാനാവില്ലെന്നും പ്രകാശ് ബാബു ദീപികയോട് പറഞ്ഞു.

തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ല എന്ന് ഇസ്മയിൽ പറയാനിടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts